Advertisement

ശ്രീചിത്രയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ സ്‌പെഷ്യല്‍ ലീവ്; 24 ഇംപാക്ട്

February 7, 2022
1 minute Read
sree chitra hospital

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ സ്‌പെഷ്യല്‍ ലീവ് ഉണ്ടാകും. ശ്രീചിത്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുകയാണെങ്കില്‍ ഇനി മുതല്‍ യാതൊരു നിബന്ധനകളുമില്ലാതെ 7 ദിവസം സ്‌പെഷ്യല്‍ ലീവ് അനുവദിക്കുമെന്ന് ആശുപത്രി അധികൃതര്‍ ഉത്തരവിറക്കി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാട്.

കൊവിഡ് പോസിറ്റീവ് ആവുകയാണെങ്കില്‍ അത് ആശുപത്രിയില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് തെളിയിച്ചാലേ സ്‌പെഷ്യല്‍ ലീവ് അനുവദിക്കാനാകൂ എന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. അധികൃതരുടെ ഈ വിചിത്ര നിലപാടിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പരാതി ഉന്നയിച്ചിരുന്നു.

സംസ്ഥാനത്ത് രണ്ടാംതരംഗത്തിന് ശേഷം അതിവേഗത്തില്‍ പടര്‍ന്ന കൊവിഡ് വകഭേദം ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ കീഴടക്കിയതോടെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സംവിധാനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read Also : കേരളത്തിന് ആശ്വാസം; ഇന്ന് 22,524 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 28.62%

അതേസമയം സംസ്ഥാനത്തിന് ആശ്വസിക്കാവുന്ന നിലയിലേക്കാണ് ഇന്നത്തെ കൊവിഡ് കണക്കുകള്‍. ഇന്ന് 22524 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 14 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 30,1424 പേര്‍ വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 28.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Story Highlights: sree chitra hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top