Advertisement

ഗൂഢാലോചന കേസ്: ദിലീപിന് നിർണായകം, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

February 7, 2022
Google News 1 minute Read

വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയും. രാവിലെ 10.15 ന് ജസ്റ്റിസ് വി ഗോപിനാഥിൻ്റെ ബെഞ്ചാണ് വിധി പറയുക. കേസിൽ പ്രോസിക്യൂഷൻ്റെയും പ്രതി ഭാഗത്തിൻ്റെയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തോട് നിസ്സഹകരണം തെളിവ് നശിപ്പിക്കാനുള്ള സാധ്യത തുടങ്ങിയവയാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദങ്ങൾ. അതേസമയം കേസ് ബാലചന്ദ്ര കുമാറിനെ ഉപയോഗിച്ച് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ വീഴ്ചകൾ മനസ്സിലാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്തു ഇരുമ്പഴിക്കുള്ളിൽ ആക്കുകയാണ് ലക്ഷ്യം.

ബൈജു പൗലോസിനെതിരെ ഡിജിപിക്ക് പരാതി നൽകിയതിലുള്ള വൈരാഗ്യവും കേസിന് കാരണമായെന്ന് ദിലീപ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിധി ഇരുവിഭാഗത്തിനും ഒരുപോലെ നിർണായകമാണ്. അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നും വിചാരണ വേഗത്തിൽ തീർക്കണം എന്ന ദിലീപിൻ്റെ ഹർജിയും ഇന്ന് പരിഗണിക്കും.

Story Highlights: verdict-will-be-announced-today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here