Advertisement

ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി; ജമീമ റോഡ്രിഗസ് ഹോക്കി കളിക്കാനൊരുങ്ങുന്നു

February 8, 2022
9 minutes Read
Jemimah Rodrigues play hockey

ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട യുവ ബാറ്റർ ജമീമ റോഡ്രിഗസ് ഹോക്കി കളിക്കാനൊരുങ്ങുന്നു. ഒരു ടീമിൽ അഞ്ച് പേർ വീതം അണിനിരക്കുന്ന റിങ്ക് ഹോക്കി ടൂർണമെൻ്റിലാണ് താരം കളിക്കുക. ടൂർണമെൻ്റിൽ യുകെ യുണൈറ്റഡിൻ്റെ താരമാണ് ജമീമ. ബാന്ദ്രയിലെ സെൻ്റ് ജോസഫ്സ് സ്കൂളിനായി മുൻപ് ഹോക്കി കളിച്ചിട്ടുള്ള താരം മുംബൈ, മഹാരാഷ്ട്ര അണ്ടർ 17 ടീമുകളിലും കളിച്ചിരുന്നു. പിന്നീടാണ് താരം ക്രിക്കറ്റിലേക്ക് മാറിയത്. (Jemimah Rodrigues play hockey)

21 വയസ്സുകാരിയായ ജമീമ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ദേശീയ ജഴ്സിയിൽ 21 ഏകദിനങ്ങളും 50 ടി-20കളും കളിച്ച താരം യഥാക്രമം 394, 1055 റൺസുകളാണ് സ്കോർ ചെയ്തിട്ടുള്ളത്.

Read Also : ജമീമയ്ക്കും ശിഖ പാണ്ഡെയ്ക്കും ഇടമില്ല; ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

കൊവിഡ് ഇടവേളയ്ക്ക് ശേഷം കളിച്ച അഞ്ച് ഏകദിനങ്ങളിലെ മോശം പ്രകടനങ്ങളാണ് ജമീമയുടെ സ്ഥാനം തെറിപ്പിച്ചത്. 1, 9, 0, 8, 4 എന്നിങ്ങനെയായിരുന്നു താരത്തിൻ്റെ സ്കോറുകൾ. പിന്നീട് ദി ഹണ്ട്രഡിലും വനിതാ ബിഗ് ബാഷിലും തകർപ്പൻ പ്രകടനം നടത്തിയ യുവതാരം ടി-20 ടീമിൽ ഇടംപിടിച്ചെങ്കിലും ഏകദിന മത്സരങ്ങളിൽ കളിച്ചില്ല. പകരം കളിച്ച യസ്തിക ഭാട്ടിയ അവസരം മുതലാക്കുകയും ചെയ്തു.

ലോകകപ്പിനു മുൻപ് ന്യൂസീലൻഡിനെതിരെ അഞ്ച് ഏകദിന മത്സരങ്ങൾ കളിക്കാനുള്ള ടീമും ഇത് തന്നെയാണ്. പര്യടനത്തിലെ ഒരു ടി-20യ്ക്കുള്ള ടീമും പ്രഖ്യാപിച്ചു. ഇതിലും ജമീമയ്ക്ക് ഇടം ലഭിച്ചില്ല. ടി-20 ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും.

ഫെബ്രുവരി 9ന് ടി-20 മത്സരത്തോടെയാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുക. 11ന് ആദ്യ ഏകദിന മത്സരം നടക്കും. ഫെബ്രുവരി 24ന് പര്യടനം അവസാനിക്കും. മാർച്ച് ആറിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുക. മാർച്ച് 10ന് ന്യൂസീലൻഡ്, 12ന് വെസ്റ്റ് ഇൻഡീസ്, 16ന് ഇംഗ്ലണ്ട്, 19ന് ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ ആദ്യ ഘട്ടത്തിൽ കളിക്കും. കഴിഞ്ഞ ലോകകപ്പ് റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. ഫൈനലിൽ ഇംഗ്ലണ്ട് ആണ് ഇന്ത്യയെ കീഴടക്കിയത്.

ഇന്ത്യയുടെ ടി-20 സ്ക്വാഡ്: Harmanpreet Kaur, Smriti Mandhana, Shafali Verma, Yastika Bhatia, Deepti Sharma, Richa Ghosh, Sneh Rana, Pooja Vastrakar, Meghna Singh, Renuka Singh Thakur, Taniya Bhatia, Rajeshwari Gayakwad, Poonam Yadav, Ekta Bisht, S. Meghna, Simran Dil Bahadur.

ലോകകപ്പ്, ഏകദിന പരമ്പരക്കുള്ള ടീം: Mithali Raj, Harmanpreet Kaur, Smriti Mandhana, Shafali Verma, Yastika Bhatia, Deepti Sharma, Richa Ghosh, Sneh Rana, Jhulan Goswami, Pooja Vastrakar, Meghna Singh, Renuka Singh Thakur, Taniya Bhatia, Rajeshwari Gayakwad, Poonam Yadav.

Story Highlights: Jemimah Rodrigues play hockey tournament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top