Advertisement

മണിപ്പൂർ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ ഭീഷണി നേരിടുന്നു, സുരക്ഷ വേണം; എൻപിപി

February 8, 2022
3 minutes Read

മണിപ്പൂർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുതര ആരോപണവുമായി എൻപിപി. തങ്ങളുടെ സ്ഥാനാർത്ഥികൾ ഭീഷണി നേരിടുകയാണെന്നും അധിക സുരക്ഷ ആവശ്യമാണെന്നും നാഷണൽ പീപ്പിൾസ് പാർട്ടി പ്രസ്താവിച്ചു. തീവ്രവാദ-അധോലോക ഗ്രൂപ്പുകൾ ബിജെപിയെ പിന്തുണയ്ക്കാൻ ഭീഷണിപ്പെടുത്തുകയാണെന്ന് എൻപിപി ആരോപിക്കുന്നു.

KNF-MC, KNF-Z, UKLF, KNA, HPC (D) എന്നീ സംഘടനകൾ ബിജെപി എൻപിഎഫ് സ്ഥാനാർത്ഥികൾക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനകളായ HPC (D)യുടെ കേഡർമാർ ബിജെപിക്ക് വേണ്ടി വോട്ടർമാരെയും ഗ്രാമമുഖ്യന്മാരെയും ആയുധങ്ങൾ കാണിച്ച് ഭയപ്പെടുത്തുന്നു. സസ്‌പെൻഷൻ ഓഫ് ഓപ്പറേഷന്റെ (SOO) കീഴിലുള്ള KNA, UKLF തുടങ്ങിയ അധോലോക ഗ്രൂപ്പുകൾ എൻപിപി പ്രവർത്തകരെയും ഗ്രാമത്തലവനെയും ബിജെപി സ്ഥാനാർത്ഥി ലെറ്റ്‌പാവോ ഹാക്കിപ്പിനെ പിന്തുണയ്ക്കാൻ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്.

തമെങ്‌ലോങ് നിയോജക മണ്ഡലത്തിൽ, SOO യുടെ കീഴിലുള്ള സംഘടനകൾ NPF, BJP സ്ഥാനാർത്ഥികൾക്കായി ശക്തമായി പ്രചരണം നടത്തുന്നു. ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പാർട്ടി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. നേരത്തെ KNF-MC, KNF-Z നേതാക്കളായ പോഖൊലെൻ ഹയോകിപ്പ്, ജാങ്ഖോൺലം ഹാക്കിപ്പ്, ലുൻമാങ് ഹാക്കിപ്പ് എന്നിവർ എൻപിപി പ്രവർത്തകരെയും ഗ്രാമത്തലവനെയും 57-ഹെങ്‌ലെപ് എസിയിലെ ബിജെപി സ്ഥാനാർഥി ലെറ്റ്‌സമാങ് ഹാക്കിപ്പിന് വോട്ട് ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ലാംഡെൻ കുക്കി ഗ്രാമത്തിൽ ആറ് വനിതാ എൻപിപി പ്രവർത്തകരെയും രണ്ട് ഡ്രൈവർമാരെയും സംഘടനാ അംഗങ്ങൾ തടഞ്ഞുനിർത്തുകയും എൻപിപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയാൽ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എൻപിപി പ്രസ്താവനയിൽ പറഞ്ഞു. സ്ഥാനാർത്ഥികൾക്കെതിരായ ആക്രമണങ്ങളുടെയും ഭീഷണികളുടെയും സംഭവങ്ങളെക്കുറിച്ച് മണിപ്പൂർ സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസർക്കും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി എൻപിപി നൽകിയിട്ടുണ്ട്. സമാധാനപരവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ അപകടത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എൻപിപി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരിക്കുന്ന തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. മണിപ്പൂരിൽ ഫെബ്രുവരി 27 നും മാർച്ച് 3 നും രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കും.

Story Highlights:manipur-polls-npp-alleges-candidates-facing-intimidation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top