ലോകത്തെ അത്ഭുതപെടുത്തിയൊരു വിവാഹം; മരണപ്പെട്ട പിതാവ് സാങ്കേതിക വിദ്യയിലൂടെ വിവാഹ വേദിയിൽ…

മനുഷ്യൻ എത്തിപിടിച്ച സാങ്കേതിക ലോകത്തിന്റെ വളർച്ച വളരെ വലുതാണ്. എത്തിപിടിക്കാൻ സാധിക്കില്ലെന്ന് നമ്മൾ വിശ്വസിച്ച മേഖലകളിലെല്ലാം ഇന്ന് മനുഷ്യന്റെ കയ്യൊപ്പുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വിവാഹ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. സാങ്കേതിക വിദ്യയും പാരമ്പര്യവും ഒരുമിപ്പിച്ച് മെറ്റാവേസിൽ നടത്തിയ വിവാഹ സൽക്കാരമാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഏഷ്യയിലെ തന്നെ ആദ്യത്തെ മെറ്റാവേഴ്സ് വിവാഹമായിരുന്നു അത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തമിഴ്‌നാട് ആദിവാസി ഗ്രാമമായ ശിവലിംഗപുരത്ത് ദിനേശ് എസ്പിയും ജനഗനന്ദിനി രാമസ്വാമിയും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. വെർച്വൽ ലോകത്ത് നടന്ന വിവാഹ ചടങ്ങായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. അതിനോടൊപ്പം തന്നെ വധുവിന്റെ മരിച്ചുപോയ പിതാവും വെർച്വൽ ലോകത്തിലൂടെ വിവാഹത്തിൽ പങ്കെടുത്തു എന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തിയ കാര്യം.
Read Also : പച്ച വെള്ളത്തിലിട്ടാൽ ചോറാകുന്ന നെല്ല്; കോഴിക്കോട് പാടശേഖരത്തിൽ വിളഞ്ഞ മാജിക്കൽ റൈസ്…
എന്താണ് മെറ്റാവേഴ്സ്…
ഡിജിറ്റൽ അവതാരങ്ങളിലൂടെ ഉപയോക്താക്കൾക്ക് ജീവിക്കാനും മറ്റുള്ളവരുമായി സംവദിക്കാനും കഴിയുന്ന ഒരു വെർച്വൽ 3ഡി സംവിധാനമാണ് മെറ്റാവേഴ്സ്. ഓഗ്‌മെന്റഡ് റിയാലിറ്റി, ബ്ലോക്ക്‌ചെയിൻ, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യ സംയോജിപ്പിച്ചാണ് മെറ്റാവേഴ്സ് സാധ്യമാക്കുന്നത്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ വിവാഹത്തിൽ അതികം ആർക്കും പങ്കെടുക്കാൻ പറ്റാത്തതിനാലാണ് ചടങ്ങ് മെറ്റാവേർസിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ഹാരിപോട്ടർ ആരാധകരായ ഇരുവരും ഹോഗ്‌വാർട്‌സ് പ്രമേയത്തിലാണ് ചടങ്ങ് നടത്തിയത്. കഴിഞ്ഞ ഒരു വർഷമായി മെറ്റാവേഴ്സിനു കൂടാതെ ബ്ലോക്ക്ചെയിനിലും ദിനേശ് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് വധുവിന്റെ പിതാവ് മരണപ്പെട്ടത്. ഇതിനാൽ അദ്ദേഹത്തിന്റേയും ഒരു 3ഡി അവതാർ സൃഷ്ടിക്കുകയായിരുന്നു.
Story Highlights: Meet India’s first couple set to marry in the metaverse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here