Advertisement

എ.എം. ആരിഫ് എം.പി അഭിനയ രംഗത്തേക്ക്; സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം

February 8, 2022
Google News 2 minutes Read

പ്രേക്ഷകരുടെ ഇഷ്ട നടനായ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രത്തിലൂടെ എം.പി എ.എം. ആരിഫും അഭിനയ രംഗത്തേയ്‌ക്കെത്തുന്നു. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന സിനിമയിലാണ് എം.പി അരങ്ങേറ്റം കുറിക്കുന്നത്. ഫെബ്രുവരി ഇരുപത്തിയഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. (upacharapoorvam gunda jayan)

‘കഴിഞ്ഞ കൊവിഡ് കാലത്തിന് തൊട്ടുമുമ്പ് ഷൂട്ടിംഗ് ആരംഭിച്ചതാണ് ഉപചാരപുര്‍വ്വം ഗുണ്ടജയന്‍. മലയാള ചലച്ചിത്ര രംഗത്ത് ഒട്ടേറെ സിനിമകളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഗ്രഹീതനായ നടനാണ് സൈജു കുറുപ്പ്. അദ്ദേഹത്തിന്റെ കുടുംബം ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ അച്ഛനും അമ്മയും എല്ലാം അവിടെ ആയിരുന്നു താമസം. അച്ഛന്‍ വാഹന അപകടത്തില്‍ പെട്ടു മരിച്ചു. അദ്ദേഹം നായകനായ നമുക്കെല്ലാം പ്രിയങ്കരനായ യുവ സംവിധായകന്‍ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യത്തെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത് ഞാന്‍ ആയിരിന്നു. കൊവിഡ് കാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും സമയത്ത് റിലീസ് ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. നല്ല രസകരമായ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു സിനിമയാണ് ഗുണ്ടജയന്‍. ഷൂട്ടിംഗ് വേളയില്‍ ഞാനും പലതവണ ലൊക്കേഷനുകളില്‍ വരികയും ചെയ്തു. ഈ സിനിമ പ്രേക്ഷക സമൂഹം ഏറ്റെടുക്കും എന്ന് എനിക്ക് ഉറച്ച പ്രതീക്ഷയുണ്ട്. നല്ല വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് എല്‍ദോ ഐസക്കാണ്. വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്ന് നിര്‍മ്മിച്ച ഉപചാരപൂര്‍വ്വം ഗുണ്ട ജയന്റെ തിരക്കഥ രചിച്ചത് രാജേഷ് വര്‍മ്മയാണ്. ജോണി ആന്റണി, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story Highlights: MP AM Arif starting new career in film acting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here