കൊവിഡ് കുറയുന്നു; മുംബൈയിൽ നിയന്ത്രണങ്ങൾ പിൻവലിക്കും

മുംബൈയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് മേയർ കിഷോരി പെഡ്‌നേക്കർ. ഫെബ്രുവരി അവസാനത്തോടെ അൺലോക്ക് നിലവിൽ വരും. രാജ്യവ്യാപകമായി കൊവിഡ് കേസുകൾ കുറയുന്നതിനാലാണ് തീരുമാനമെന്നും മേയർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുത്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പെഡ്‌നേക്കർ കൂട്ടിച്ചേർത്തു. കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതോടെ നഗരത്തിൽ ഇളവുകൾ വരുത്തിയിരുന്നു. ഫെബ്രുവരി 1 ന് രാത്രി കർഫ്യൂ പിൻവലിക്കുകയും 50 ശതമാനം ശേഷിയോടെ റെസ്റ്റോറന്റുകൾ, തിയേറ്ററുകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തു.
ബീച്ചുകൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ എന്നിവയും ഭാഗീകമായി തുറക്കാൻ അനുമതി നൽകിയിരുന്നു. നീന്തൽക്കുളങ്ങളും വാട്ടർ പാർക്കുകളും ഭരണകൂടം അനുവദിച്ചിരുന്നു. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ സാധാരണ സമയത്തിനനുസരിച്ച് തുറക്കും. ആഴ്ചതോറുമുള്ള ബസാറുകൾ സാധാരണ സമയത്തിനനുസരിച്ച് തുറന്നിരിക്കുമെന്നും പുതുക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.
Story Highlights: mumbai-will-be-unlocked-by-february-end
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here