ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം ഉറപ്പ്; പ്രിയങ്ക ഗാന്ധി ട്വന്റിഫോറിനോട്

ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം ഉറപ്പെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രചാരണ രംഗത്ത് എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് കോൺഗ്രസെന്നും പ്രിയങ്ക ഗാന്ധി ട്വന്റിഫോറിനോട് പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാജ അവകാശവാദങ്ങളാണ് പ്രചാരണത്തില്‍ യു പി മുഖ്യമന്ത്രി ഉന്നയിക്കുന്നതെന്നും രണ്ട് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ സജീവമായുള്ള തനിക്ക് യാഥാര്‍ത്ഥ്യമെന്തന്ന് നന്നായറിയാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read Also : ഗോവ തെരഞ്ഞെടുപ്പ് 2022; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
അതേസമയം പാര്‍ട്ടിയില്‍ നിന്നുള്ള പ്രമുഖരുടെ കൊഴിഞ്ഞുപോക്കും തെരഞ്ഞെടുപ്പിലും ദുര്‍ബലമായ സംഘടനാ സംവിധാനവും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നില്ല. സീറ്റുകള്‍ ഇരട്ട അക്കം കടക്കില്ലെന്നാണ് അഭിപ്രായ സര്‍വേകളും പറയുന്നത്.
അതേസമയം ഭരണകക്ഷിയായ ബി.ജെ.പി.യെ കടന്നാക്രമിച്ച് ഗോവയിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണം. സംസ്ഥാനത്തിന്റെ പൈതൃകവും പ്രകൃതിഭംഗിയുമെല്ലാം ബി.ജെ.പി. തകർത്തുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ സന്തോഷം തിരിച്ചുവരാൻ കോൺഗ്രസ് അധികാരത്തിലേറണമെന്നും പ്രിയങ്ക ഇന്നലെ പറഞ്ഞു.
അന്തരിച്ച ലതാ മങ്കേഷ്കറുടെ ചിത്രത്തിനുമുന്നിൽ ആദരാഞ്ജലിയർപ്പിച്ചശേഷമാണ് പ്രിയങ്ക മജോർഡയിൽ പ്രചാരണം തുടങ്ങിയത്. ഗോവയെ ഗോവൻജനതയ്ക്ക് തിരിച്ചുനൽകാനാണ് കോൺഗ്രസ് മത്സരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
Story Highlights: priyankagandhi-up-election-2022-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here