വൈൻ വിൽപ്പന; അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്

മഹാരാഷ്ട്ര സർക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ. ഫെബ്രുവരി 14 മുതൽ റാലേഗൻ സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്റ്റോറുകളിലും വൈൻ വിൽക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഹസാരെയുടെ പ്രതിഷേധം. നിരാഹാര സമരം പ്രഖ്യാപിച്ച് ഹസാരെ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു.
സംസ്ഥാനത്തെ തൊഴിലാളികളുടെയും ജനങ്ങളുടെയും വികാരം മാനിച്ച് തീരുമാനം പിൻവലിക്കണം. വരുമാനം വർധിപ്പിക്കാനാണ് സർക്കാരിൻ്റെ പുതിയ തീരുമാനം. കുട്ടികളെയും യുവാക്കളെയും മദ്യത്തിന് അടിമകളാക്കാൻ തീരുമാനം ഇടയാക്കും. സ്ത്രീകളെയും തീരുമാനം പ്രതികൂലമായി ബാധിക്കും. തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്ത് അയച്ചിട്ടുണ്ടെന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഹസാരെ ആരോപിച്ചു.
സംസ്ഥാനത്തെ വിവിധ സാമൂഹിക സംഘടനകളുടെ സമാന ചിന്താഗതിക്കാരായ പ്രവർത്തകരുടെ യോഗം ഉടൻ റാലേഗാൻ സിദ്ധിയിൽ ചേരുമെന്നും ഹസാരെ കത്തിൽ അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്റ്റോറുകളിലും 5,000 രൂപ ഫ്ലാറ്റ് വാർഷിക ലൈസൻസിംഗ് ഫീസിൽ വൈൻ വിൽക്കാനുള്ള നിർദ്ദേശത്തിന് മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇന്ത്യൻ വൈനറികൾക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്ന മാർക്കറ്റിംഗ് ചാനൽ ഉറപ്പാക്കാനാണ് തീരുമാനമെന്ന് സംസ്ഥാന കാബിനറ്റ് അറിയിച്ചു.
Story Highlights: anna-hazare-announces-hunger-strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here