രണ്ടാം നിലയിലെ പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ താഴേയ്ക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന അപകടമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ സംസാര വിഷയം. എല്ലാവരെയും ഞെട്ടിച്ച വാഹനാപകടത്തില്‍ രണ്ടാം നിലയിലെ പാര്‍ക്കിങ്ങില്‍ നിന്ന് താഴെ വീണ കാറിലുണ്ടായിരുന്ന 22 കാരി അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാര്‍ രണ്ടാം നിലയിലെ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യാന്‍ പോകുന്ന സമയത്താണ് അപകടമുണ്ടായത്. (car accident)
അപേക്ഷ മിറാനി എന്ന യുവതിയാണ് വാഹനത്തിലുണ്ടായിരുന്നത്. തലകുത്തനെ താഴേയ്ക്ക് പതിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആക്‌സിലേറ്റര്‍ കൂടിപ്പോയതാണ് അപകടകാരണം.
Read Also : സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു
ഞായറാഴ്ച രാവിലെ 7.30ന് കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. ആക്‌സിലേറ്റര്‍ കൂടിപ്പോയതിനെ തുടര്‍ന്ന് കാര്‍ പതിച്ചത് കെട്ടിടത്തിന്റെ സെക്യൂരിറ്റി ഗാര്‍ഡ് സ്ഥിരമായി ഇരിക്കുന്ന സ്ഥലത്തേയ്ക്കായിരുന്നു. ഭാഗ്യവശാല്‍ ആ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ അവിടെ ഇരിക്കാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
Story Highlights: car accident, woman escaped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here