കേക്കും സദ്യയും വരെ തയ്യാർ; ആട്ടിൻ കുട്ടിയുടെ പിറന്നാൾ ആഘോഷിച്ച് ഒമ്പത് വയസുകാരി…

വ്യത്യസ്തമായൊരു പിറന്നാൾ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്. അവരിൽ നിന്ന് പഠിക്കാനും അറിയാനും നമുക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ട്. അവരുടെ ചില പ്രവൃത്തികൾ നമ്മളെ അത്ഭുതപെടുത്തിയേക്കാം. അങ്ങനെ ആളുകളുടെ കയ്യടി നേടിയ ഒരു കൊച്ചുമിടുക്കിയെ പരിചയപ്പെടാം… പേര് മിൽന മനീഷ്. കോഴിക്കോട് മുക്കം സ്വദേശിയാണ് ഈ ഒമ്പത് വയസുകാരി.
കഴിഞ്ഞ ദിവസം തോട്ടുമുക്കത്ത് മിൽന നടത്തിയ വ്യത്യസ്തമായ പിറന്നാൾ ആഘോഷമാണ് വൈറലായിക്കുന്നത്. തന്റെ പ്രിയപ്പെട്ട ആട്ടിൻകുട്ടികളുടെ പിറന്നാളാണ് ഈ ഒമ്പത് വയസുകാരി ആഘോഷിച്ചത്. കേക്ക് ഉണ്ടാക്കി പാട്ട് പാടി വ്യത്യസ്തമായാണ് മിൽന പിറന്നാൾ ആഘോഷിച്ചത്. പിണ്ണാക്ക് കൊണ്ടാണ് കേക്ക് ഉണ്ടാക്കിയത്. ഒരു വയസ്സ് തികഞ്ഞ രണ്ട് ആടുകളുടെ പിറന്നാളാണ് മിൽന ആഘോഷിച്ചത്. അമ്മിണി, കിങ്ങിണി എന്ന രണ്ട് ആടുകളെ കഴിഞ്ഞ വർഷമാണ് മിൽനയുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. അന്നുതൊട്ട് മിൽനയുടെ കളിക്കൂട്ടുകാരാണ് ഇവർ.
Read Also : ആകെ ജനസംഖ്യ 727, ഇനിയുള്ള ആയുസ്സോ വെറും 50 വർഷം; ആഴക്കടലിലെ മുങ്ങിപോകുന്ന ദ്വീപ്…
ചുറ്റുമുള്ള എല്ലാവരും പിറന്നാൾ ആഘോഷിക്കുമ്പോൾ ഇവർക്കും വിഷമം കാണും അതുകൊണ്ടാണ് പിറന്നാൾ ആഘോഷിച്ചതെന്നും ഇവർക്ക് ഇഷ്ടപെട്ട കേക്ക് മുറിച്ച് കൊടുത്തതെന്നും മിൽന പറഞ്ഞു. പിറന്നാൾ സദ്യയ്ക്ക് അപ്പം കൊടുത്തും കേക്ക് ഡിസൈൻ ചെയ്തും ഗംഭീരമായാണ് മിൽന പിറന്നാൾ ആഘോഷിച്ചത്. ഇവരെ പരിചരിക്കുന്നതും ഇവരുടെ കൂടെ കളിക്കുന്നതുമാണ് മിൽനയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ.
Story Highlights: Nine-year-old girl celebrating lamb’s birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here