ആശ്വാസം; ബാബുവിന് വെള്ളവും ഭക്ഷണക്കിറ്റും നല്‍കി ദൗത്യസംഘം

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന് വെള്ളമെത്തിച്ച് രക്ഷാദൗത്യ സംഘം. സൈനികര്‍ ബാബുവുമായി സംസാരിക്കുകയും ഭക്ഷണക്കിറ്റ് നല്‍കുകയും ചെയ്തു. ദൗത്യ സംഘത്തിന് ബാബുവിന്റെ തൊട്ടടുത്ത് എത്താന്‍ സാധിച്ചതോടെ അല്‍പ സമയത്തിനുള്ളില്‍ ബാബുവിന് താഴെയെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ബാബുവിനെ രക്ഷിച്ച് ഉടന്‍ താഴെയെത്തിക്കുമെന്ന പ്രതീക്ഷയില്‍ മലയുടെ അടിവാരത്ത് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മെഡിക്കല്‍ സംഘവും ആംബുലന്‍സും ഡോക്ടര്‍മാരും അതീവ ജാഗ്രതയോടെ താഴെ തുടരുകയാണ്.
ബാബുവിന്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. ഹെലികോപ്റ്റര്‍ ഉടന്‍ എത്തും. മലയുടെ മുകളിലെത്തിയ രക്ഷാ സംഘം താഴേക്ക് കയര്‍ ഇട്ടുകൊടുത്തിരുന്നു. എന്നാല്‍, ഈ കയറില്‍ പിടിച്ച് കയറാനുള്ള ആരോഗ്യം ബാബുവിന് ഉണ്ടോ എന്നതില്‍ സംശയമുണ്ട്. ബാബുവിനെ ഉയര്‍ത്താനുള്ള ശ്രമവും നടക്കുകയാണ്. മറ്റൊരു കയറിലൂടെ സേനാംഗങ്ങള്‍ താഴേക്കിറങ്ങാനും ശ്രമിക്കുന്നുണ്ട്.
Story Highlights: rescue team gave food and water to babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here