സംസ്ഥാന നിയമസഭ സമ്മേളനം രണ്ടു ഘട്ടങ്ങളായി; സമ്മേളനം ഫെബ്രുവരി 18 മുതല്‍

സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍ നടക്കും. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം. സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ ആരംഭിക്കുന്ന പശ്ചാലത്തലത്തിലാണ് സമ്മേളനം രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാര്‍ച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭയില്ല. മാര്‍ച്ച് 11 നായിരിക്കും സംസ്ഥാന ബജറ്റ്.
ലോകായുക്ത ഓര്‍ഡിന്‍സ് ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്ന് അനിശ്ചിതത്വത്തിലായിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു.
Story Highlights: The state assembly session was divided into two phases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here