വിതുരയില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ ആദിവാസി യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി

വിതുര കല്ലാറില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ ആദിവാസി യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഏഴു മാസം ഗര്‍ഭിണിയായ ഇവര്‍ വീട്ടുകാരില്‍ നിന്നും ഗര്‍ഭവിവരം മറച്ചുവെക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് കൂടുതല്‍ പരിചരണത്തിനായി പട്ടിക വര്‍ഗ വകുപ്പ് ഇടപെട്ട് വെള്ളനാട് പുനലാല്‍ ഡെയില്‍ വ്യൂ അഭയ കേന്ദ്രത്തിലാക്കിയത്. ആറു വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു.
കഴിഞ്ഞ അഞ്ചിന് വിതുര നാരകത്തിന്‍ കാലയില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് വിവരങ്ങള്‍ പട്ടിക വര്‍ഗ പ്രമോട്ടറെ അറിയിച്ചത്. തുടര്‍ന്ന് 7ന് നെടുമങ്ങാട് ട്രൈബല്‍ ഓഫിസര്‍ വീട്ടിലെത്തി മരുന്നും ആഹാര സാധനങ്ങളും കൈമാറിയിരുന്നു. നിലവില്‍ യുവതി ക്കാവശ്യമായ ചികിത്സാ – പോഷകാഹാര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Story Highlights: A pregnant tribal woman found in Vithura has been shifted to a shelter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here