നസറുദ്ദീന്‍ വ്യാപാരമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വം: വി.കെ.സി.മമ്മദ് കോയ

വ്യാപാര മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് ടി.നസറുദ്ദീനെന്ന് മുന്‍ എംഎല്‍എ വി.കെ.സി.മമ്മദ് കോയ. നസറുദ്ദീന്‍ സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുമ്പോള്‍ മുതല്‍ വ്യക്തിപരമായി അദ്ദേഹത്തെ അറിയാം.
ബ്യൂട്ടി സ്റ്റോര്‍ ഉടമയെന്ന നിലയില്‍ ആ കാലം മുതല്‍ തന്നെ പരിചയമുണ്ട്. അതിനുശേഷമാണ് അദ്ദേഹം വ്യാപാരികളെ സംഘടിപ്പിച്ചു കൊണ്ട് രംഗത്ത് വരുന്നത്. വ്യാപാരികള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കാലഘട്ടമായിരുന്നു അത്. അന്ന് നികുതി വിഭാഗത്തിന്റെ ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പുസ്തകമൊക്കെ എടുത്തുകൊണ്ട് പോകും. അതൊന്നും ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു വല്ലാത്ത കാലമായിരുന്നു. അത്തരം പ്രവണകള്‍ക്കെതിരേ വ്യാപാരികളെ സംഘടിപ്പിക്കുകയും സമരങ്ങള്‍ നയിക്കുകയും നേട്ടങ്ങളുണ്ടാക്കി തരുകയും ചെയ്ത വ്യക്തിത്വമാണ് നസറുദ്ദീനെന്ന് വി.കെ.സി മമ്മദ് കോയ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വളരെ മെച്ചപ്പെട്ടതാണ്. നസറുദ്ദീന്റെ വിയോഗം വ്യാപാരികളെ സംബന്ധിച്ച് ഒരു തീരാനഷ്ടം തന്നെയാണ്. വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും വി.കെ.സി.മമ്മദ് കോയ പറഞ്ഞു.
Story Highlights: Nazaruddin The personality who revolutionized the business world: VKC Mammad Koya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here