‘യുപിയുടെ നല്ല ഭാവിക്ക് വോട്ട് ചെയ്യൂ’; പ്രിയങ്ക ഗാന്ധി

യുപിയുടെ നല്ല ഭാവിക്കായി വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭഗവദ് ഗീതയിലെ ഒരു ശ്ലോകം ഉദ്ധരിച്ചായിരുന്നു പ്രിയങ്കയുടെ അഭ്യർത്ഥന. മൂന്ന് പതിറ്റാണ്ടിന് ശേഷം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ 403 നിയമസഭാ സീറ്റുകളിലും സഖ്യമില്ലാതെ പാർട്ടി മത്സരിക്കുന്നതിൽ പ്രവർത്തകർ അഭിമാനിക്കണമെന്നും പ്രിയങ്ക തൻ്റെ ട്വിറ്ററിൽ കുറിച്ചു.
“എന്റെ എല്ലാ സഹപ്രവർത്തകർക്കും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾക്കും ആശംസകൾ. 30 വർഷത്തിന് ശേഷം പാർട്ടി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് പോരാടുന്നതിൽ അഭിമാനിക്കണം” പ്രിയങ്ക കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ 11 ജില്ലകളിലെ 58 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്.വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരെഞ്ഞെടുപ്പ് സുരക്ഷയ്ക്കായി പൊലീസിനെ കൂടാതെ 50,000 അർഅർധ സൈനികരെയും വിന്യസിച്ചു. ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും കളത്തിലിറങ്ങുന്നത്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. ജനവിധി തേടുന്നത് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പ്രമുഖർ ഉൾപ്പെടെ 615 പേരാണ്.
Story Highlights: priyanka-gandhi-vadra-urges-people-to-use-power-of-vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here