ആരോഗ്യ പ്രശ്‌നങ്ങളില്ല, മുറിവ് ഉണങ്ങിത്തുടങ്ങി; ആശുപത്രിയിൽ കഴിയുന്ന ബാബു

ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബാബു. ഉമ്മയോട് സംസാരിച്ചു, നന്നായി ഉറങ്ങി. ഇപ്പോൾ ആരോഗ്യ പ്രശ്നം ഒന്നുമില്ല. സുഖമായിരിക്കുന്നു. ഭക്ഷണം കഴിക്കാനാകുന്നുണ്ട് കൂടാതെ ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല. മികച്ച രീതിയിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്നും ബാബു പറഞ്ഞു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചെന്നും ബാബു പറഞ്ഞു. ചികിൽസയിൽ കഴിയുന്ന ബാബു ആശുപത്രി അധികൃതർ സംസാരിക്കുന്ന ദൃശ്യങ്ങളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
കൂടാതെ കേസ് ഒഴിവാക്കിയതിൽ വകുപ്പ് മന്ത്രിയോട് നന്ദി പറഞ്ഞു ബാബുവിന്റെ ഉമ്മ പ്രതികരിച്ചു. നിരവധി ആളുകൾ സ്നേഹാന്വേഷണങ്ങളുമായി ബാബുവിനെ കാണാൻ വരുന്നുണ്ട്. ഇന്ന് ഡിസ്ചാർജ് ഉണ്ടാകില്ലെന്നും ഡിഎംഓ പറഞ്ഞു. തങ്ങളെ ബുദ്ധിമുട്ടിക്കാതെ കേസിൽ നിന്ന് ഒഴിവാക്കിയ മന്ത്രിക്ക് കോടാനുകോടി നന്ദിയെന്നാണ് ബാബുവിന്റെ ഉമ്മ റഷീദ പ്രതികരിച്ചത്.
കേസെടുത്തേയ്ക്കും എന്ന വാർത്തകൾ അറിഞ്ഞപ്പോൾ മാനസിക ബുദ്ധിമുട്ടുണ്ടായതായും അവർ പറഞ്ഞു. ഈ പ്രശ്‌നത്തിന്റെ പേരിൽ ബാബുവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്. ബാബുവിനോട് സംസാരിച്ച ശേഷം പാലക്കാട്ടെ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകും. കേസെടുക്കുന്നതിനോട് പൊതു സമൂഹത്തിന് യോജിപ്പില്ല. അതേ നിലപാടിനൊപ്പം തന്നെയാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് ഇന്നലെ ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുകേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യമാണ് ബാബുവിനെ രക്ഷിക്കാൻ നടത്തിയത്.
Story Highlights: r-babu-reaction-from-hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here