ക്വാറന്റൈൻ സമ്മാനിച്ച ആശയം; ഇതിലൂടെ നേടുന്നതോ 15 ലക്ഷം രൂപയുടെ വരുമാനം…

വളരെ യാദൃശ്ചികമായി ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ നമുക്ക് പുതിയ ഒരു വഴി തുറന്നു തന്നേക്കാം… ഒരുപക്ഷെ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന തീരുമാനം ആയിരിക്കാം അത്. കൊവിഡും ലോക്ക്ഡൗണും നമ്മളിൽ പലരെയും പല രീതിയിലാണ് ബാധിച്ചിരിക്കുന്നത്. അങ്ങനെ ക്വാറന്റൈൻ സമയത്ത് തോന്നിയ ഒരു തമാശയാണ് ജെയ്ക്ക് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. കൊവിഡ് ബാധിച്ച് കിടക്കുന്ന സമയത്ത് തന്റെ തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ കിട്ടിയ സമയം ആയിരുന്നു ജെയ്ക്കിന് അത്. ആ സമയത്ത് ഏറ്റവും ഇഷ്ട്മുള്ള തനിക്ക് സന്തോഷം തരുന്ന കാര്യങ്ങളിൽ ജെയ്ക്ക് സമയം ചെലവഴിച്ചു. ആ സമയത്താണ് തന്റെ പഴയൊരു ഹോബി പൊടിതട്ടിയെടുത്തത്.
ക്വാറന്റൈൻ സമയത്ത് ചെയ്ത് തുടങ്ങിയ ആ തമാശ ഇന്ന് ലക്ഷങ്ങളുടെ വരുമാനമാണ് ജെയ്ക്കിന് നേടികൊടുക്കുന്നത്. മാനസിക സമ്മര്‍ദം കുറയ്ക്കാൻ വേണ്ടി നൂലുകളിലും ചരടുകളിലും കരകൗശല വസ്തുക്കളിലുമെല്ലാം ഹാൻഡ് ഡൈ പൂശുന്ന വിദ്യയാണ് ജെയ്ക്ക് ചെയ്തത്. തമാശയാണെങ്കിലും സംഭവം പെട്ടെന്ന് ക്ലിക്ക് ആയി. വ്യത്യസ്തമായ ഉത്പന്നങ്ങൾ വിൽക്കാൻ ഷോപ്പിഫൈയിൽ ഒരു അക്കൗണ്ടും തുടങ്ങി. തമാശക്ക് തോന്നിയ ആശയമായിരുന്നെങ്കിലും ജെയ്ക്കിനെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഈ വില്പന. കഴിഞ്ഞ വര്‍ഷം ഇതിന്റെ വില്പനയിലൂടെ 1.5 ലക്ഷം രൂപയാണ് ലഭിച്ചതെങ്കിൽ ഇത്തവണ അത് 15 ലക്ഷം രൂപയായി വർദ്ധിച്ചു.
ജെയ്ക്കിനെ പോലും ഞെട്ടിച്ചാണ് ഇതിന്റെ ഡിമാൻഡ് വർദ്ധിച്ചത്. പ്രതിമാസം 200 മുതൽ 500 വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്. 28 ഡോളർ മുതൽ 35 ഡോളർ വരെ വിലയിലുള്ള ഉത്പന്നങ്ങൾ വിറ്റഴിഞ്ഞു പോകുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം നെയ്ത്തുകാരുമായി ചേർന്ന് കരകൗശല വസ്തുക്കളും ഇതിനൊപ്പം നിർമ്മിച്ച് നൽകുന്നുണ്ട്. എന്നാലും ഹാൻഡ് മെയിഡ് ഡയിങ്ങിൽ നിന്നാണ് കൂടുതൽ വരുമാനം ലഭിക്കുന്നത്. ഷോളുകളിലും ജെയ്ക്ക് ഇത് ചെയ്തു നൽകുന്നുണ്ട്. ഇതിനും ആവശ്യക്കാർ ഏറെയാണ്. ഇനി മുഴുവൻ സമയവും ഈ മേഖലയിൽ ചെലവഴിക്കാനാണ് ജെയ്ക്കിന്റെ തീരുമാനം.
Story Highlights : selling hand-dyed yarn and made 6 figures last year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here