യുവാവിനെ തേടി അഭിനന്ദ പ്രവാഹം; മിൻഹത്ത് അല്ല ഇത് മിന്നൽ മിൻഹത്ത്…

ട്രെയിനിൽ നിന്ന് തെറിച്ചു വീണ യുവതിയെ രക്ഷിച്ച മിന്നൽ മിന്ഹത്തിനെ നമുക്ക് അറിയാം. വടകര സ്വദേശിയായ മിൻഹത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ തിരിച്ച് കിട്ടിയത് ഒരു പെൺകുട്ടിയുടെ ജീവിതമാണ്. ജിഷ്ണയ്ക്ക് പുതു ജീവൻ നൽകിയ മിൻഹത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് കോഴിക്കോടേയ്ക്ക് വരികയായിരുന്നു മിൻഹത്ത്. പട്ടാമ്പിക്ക് സമീപം പരശുറാം എക്‌സ്പ്രസില്‍ നിന്ന് തലകറങ്ങി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു പെൺക്കുട്ടി. കോട്ടയം സ്വദേശിയാണ് ജിഷ്ണ.
വടകര പതിയാരക്കരയിലെ കുയ്യാല്‍മീത്തല്‍ മിന്‍ഹത്ത് എന്‍ജിനിയറിങ് ബിരുദധാരിയാണ്. ജിഷ്ണ ഇപ്പോൾ അപകടനില തരണം ചെയ്‌തെന്നും ജിഷ്ണയും വീട്ടുകാരും വിളിച്ച് ഏറെ നന്ദി പറഞ്ഞെന്നും മിൻഹത്ത് പറഞ്ഞു. ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത് തന്നെയാണ് വലിയ കാര്യം അതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും മിൻഹത്ത് കൂട്ടിച്ചേർത്തു. ജിഷ്ണയുടെ വീട്ടിലേക്ക് ക്ഷണിക്കുകയും വീട്ടിൽ പോയി മിൻഹത്ത് ജിഷ്ണയെ കാണുകയും ചെയ്തു.
Read Also : ഊരിലെ ആദ്യത്തെ പോലീസ് ഇൻസ്‌പെക്ടർ; അഭിമാനമായി സൗമ്യ
ദൈവത്തിന്റെ നാമമെന്നാണ് മിൻഹത്തെന്ന പേരിന്റെ അർത്ഥം. പേര് പോലെ തന്നെ വളരെ വിലയേറിയ പ്രവൃത്തിയാണ് ഈ ചെറുപ്പക്കാരൻ ചെയ്തതും. ഒരു സമൂഹത്തിന് മൊത്തം മാതൃകയായിരിക്കുകയാണ് മിൻഹത്ത്. പരസ്പരം ഉള്ള സ്നേഹവും കരുതലും തന്നെയാണ് ഏറ്റവും നമയേറിയ പ്രവൃത്തി. ഇതുപോലെ ബാക്കിയുള്ളർക്ക് സഹായവും കരുതലുമാകാം നമുക്കോരോരുത്തർക്കും സാധിക്കട്ടെ.
Story Highlights: girl fallen from running trainsaved by youngster in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here