ഗോവ തെരഞ്ഞെടുപ്പ് 2022; ‘പോസ്റ്ററുകളില്ല, ചുവരെഴുത്തില്ല’; പ്രചരണത്തിന് ആയുധം ഹോർഡിങ്ങുകൾ

ഗോവയിൽ വോട്ടെടുപ്പിന് വെറും ദിവസങ്ങൾ മാത്രം ബാക്കി. പ്രധാന പാർട്ടികളൊക്ക തങ്ങളുടെ പ്രകടന പത്രികകൾ പുറത്തിറക്കി കഴിഞ്ഞു. അതോടെ പാർട്ടികളുടെ ഹോർഡിങ് യുദ്ധവും തുടങ്ങി. നഗരത്തിലെത്തുന്നവരെ ഇപ്പോൾ വരവേൽക്കുന്നത് പ്രമുഖ പാർട്ടികളുടെ ഭീമൻ ഹോർഡിങ്ങുകളാണ്.
വിനോദ സഞ്ചാര കേന്ദ്രമായതിനാൽ നഗര പരിധിയായതിനാൽ ചുമരെഴുത്തതോ പോസ്റ്റർ ഒട്ടിക്കലോ ഇല്ല. അതിനാൽ ദേശീയപാതയോരങ്ങളിലാണ് പാർട്ടികളെല്ലാം ഹോഡിങ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യമായി തെരെഞ്ഞടുപ്പ് ഗോദയിലെത്തിയ തൃണമൂൽ കോൺഗ്രസിന്റേതാണ് കൂടുതൽ ഹോർഡിങ്ങുകൾ.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
ഇതുവരെ സംസ്ഥാനത്ത് പ്രചാരണത്തിന് എത്താത്ത മമത ബാനർജിയുടെ ഫോട്ടോയ്‌ക്കൊപ്പം സ്ത്രീകൾക്ക് മാസം അയ്യായിരം രൂപ, യുവാക്കൾക്ക് 20 ലക്ഷം രൂപയുടെ വായ്‌പ, വീട് നിർമ്മിക്കാൻ സബ്‌സിഡി എന്നിവയാണ് ഹോർഡിങ്ങിൽ ആലേഖനം ചെയ്‌തിട്ടുള്ളത്. പെട്രോളിന് ലിറ്ററിന് 80 രൂപയാക്കുമെന്ന പ്രഖ്യാപനമാണ് കോൺഗ്രസിന്റെ ഹോർഡിങ്ങിൽ പ്രധാനം.
കഴിഞ്ഞ വർഷങ്ങളിൽ ബിജെപി പാലിക്കാതെപോയ വാഗ്‌ദാനങ്ങൾ വ്യക്തമാക്കുന്ന ഹോർഡിങ്ങുകൾ അതാത് ഇടങ്ങളുടെ പ്രദേശവാസികളുടെ ചിത്രങ്ങൾ വച്ചാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. എന്നാൽ ബിജെപിയാകട്ടെ വാഗ്ദാനങ്ങൾ അല്ല തങ്ങൾ ഇതുവരെ ഗോവയിൽ ചെയ്‌ത വികസന പ്രവർത്തനങ്ങളാണ് ഹോർഡിങ്ങിൽ ചേർത്തത്. അടൽ സേതു ഇരട്ടപ്പാലം, വെർണ ബോംബെ ഹൈവേ, ഗോവ മെഡിക്കൽ കോളജിലെ അർബുദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവയെല്ലാം ബിജെപി ചിത്രം സഹിതം നൽകി. ആം ആദ്മി പാർട്ടിയാണെങ്കിൽ മാറ്റത്തിനൊരു വോട്ട് ഇത്തവണ മാറി ചിന്തിക്കു, മാറ്റം വേണ്ടേ എന്നീ ചോദ്യങ്ങളാണ് ഹോർഡിങ്ങിൽ ചോദിക്കുന്നത്.
ബി.ജെ.പി. നടപ്പാക്കിയ വികസനപദ്ധതികൾ അക്കമിട്ട് നിരത്തി ഗോവയിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരരഞ്ഞെടുപ്പ് പൊതുയോഗം നടന്നു. സുസ്ഥിര സുസ്ഥിരവികസനം കൊണ്ടുവരാനാവൂവെന്നും ബി.ജെ.പി.യുടെ ഡബിൾ എൻജിൻ സർക്കാർ ഗോവയെ ഗോൾഡൻ ഗോവയാക്കുമെന്നും മോദി പറഞ്ഞു. ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിങ്ങളുടെ മുഖ്യമന്ത്രിയല്ല മുഖ്യമിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: goa-assembly-election-2022-hoardings-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here