ഐഎസ്എൽ 2022; ബെംഗളൂരുവിനെ തകര്‍ത്ത് ഹൈദരാബാദ് പ്ലേ ഓഫിനടുത്ത്

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി പ്ലേ ഓഫ് ബര്‍ത്തിന് തൊട്ടടുത്ത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം.ഹാവിയര്‍ സിവേറിയോ, ജാവോ വിക്റ്റര്‍ എന്നിവരാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. ബെംഗളൂരുവിന്റെ ഏക ഗോള്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
ഹൈദരാബാദിന് തന്നെയായിരുന്നു മത്സരത്തില്‍ മൂന്‍തൂക്കം. കളിഗതിക്കനുസരിച്ച് ആദ്യ പാതിയില്‍ അവര്‍ രണ്ട് ഗോള്‍ നേടുകയും ചെയ്തു. 16-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 30-ാം മിനിറ്റില്‍ അവരുടെ രണ്ടാം ഗോളും പിറന്നു. എന്നാൽ 87-ാം മിനിറ്റില്‍ ഛേത്രിയിലൂടെ ബെംഗളൂരു ഒരു ഗോള്‍ തിരിച്ചടിച്ചു.
ഐഎസ്എല്ലില്‍ ഛേത്രിയുടെ 50-ാം ഗോളായിരുന്നു അത്. ഇതോടെ ഐഎസ്എല്ലില്‍ 50 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവാനും ഛേത്രിക്ക് സാധിച്ചു. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഹൈദരബാദിന് 16 മത്സരങ്ങളില്‍ 29 പോയിന്റാണ്. ബെംഗളൂരു16 മത്സരങ്ങളില്‍ 23 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. നാളെ മോഹന്‍ ബഗാന്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും.
Story Highlights: isl-2021-22-hyderabad-fc-beat-bengaluru-fc-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here