പഞ്ചാങ്കം 2022; യുപിയില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണം നാളെ അവസാനിക്കും. 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് നാളെ പ്രചാരണം കൊട്ടിക്കലാശിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവര്‍ പ്രചരണത്തില്‍ സജീവമാണ്.
സംസ്ഥാനത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് കാസ്ഗഞ്ചിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ ഇവിഎം തകരാറിലായതിനെതിരെ നടപടിയെടുക്കണമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ എസ്പിയില്‍ കുടുംബാധിപത്യ രാഷ്ട്രീയമാണെന്ന ബിജെപിയുടെ പരിഹാസത്തിനും അഖിലേഷ് മറുപടി നല്‍കി.
Read Also : യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; ലോക്‌സഭയില്‍ നോട്ടിസ്
ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്നലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. തെരെഞ്ഞെടുപ്പ് സുരക്ഷയ്ക്കായി പൊലീസിനെ കൂടാതെ 50,000 അര്‍അര്‍ധ സൈനികരെയും വിന്യസിച്ചിരുന്നു. ജാട്ട് മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപിയും സമാജ്വാദി പാര്‍ട്ടിയും കളത്തിലിറങ്ങിയ്ത. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പ്രമുഖര്‍ ഉള്‍പ്പെടെ 615 പേരാണ് ഇന്നലെ ജനവിധി തേടിയത്.
Story Highlights: up election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here