കാൻസർ ബാധിതനായ 6 വയസ്സുകാരന് ചികിത്സയ്ക്കായി പണം സ്വരൂപിച്ച് റൈസ് എന്ന യുവാവ്; ഒരിയ്ക്കൽ പോലും നേരിട്ട് കാണാനാകാതെ റൈസ് വിടപറഞ്ഞു…

ചിലരങ്ങനെയാണ് പ്രതിസന്ധികളിൽ നമ്മെ ചേർത്ത് നിർത്തും. ഒരിക്കൽ പോലും പരിചയമില്ലാത്ത പലരിലും നമുക്ക് ഈ മുഖം കാണാം. ഇവരെ ചേർത്ത് നിർത്താൻ ഇതിലും മികച്ച എന്ത് കാരണമാണ് നമുക്ക് വേണ്ടത്. സന്തോഷം നമ്മളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. ചേർത്തുന്നുനിർത്തലിന്റെ കഥകൾ കൂടി പറയാനുണ്ടാകണം നമുക്ക്. ഈ സമൂഹത്തിന് ഏറെ പ്രചോദനമാകുന്ന ഒരു പത്തൊൻമ്പത് വയസുകാരനെ പരിചയപ്പെടാം. പേര് റൈസ് ലാങ്‌ഫോർഡ്. ഇന്ന് ഈ പേര് പ്രചോദനമാണ്, ഒപ്പം നൊമ്പരവും.
ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആറു വയസുകാരന് വേണ്ടി 61,000 പൗണ്ട് അതായത് 61 ലക്ഷം രൂപ സ്വരൂപിച്ച് നൽകിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. കാൻസർ ബാധിതനായ ജേക്കബ് ജോൺസ് എന്ന കുഞ്ഞുബാലന്റെ ജീവന് രക്ഷിക്കാൻ വേണ്ടിയാണ് റൈസ് ലാങ്‌ഫോർഡ് പണം കണ്ടെത്തിയത്. ഈ തുക കൊണ്ട് ജേക്കബിന് അമേരിക്കയിൽ ന്യൂറോബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സ ലഭിക്കുകയും ഓസ്റ്റിയോസാർകോമയ്ക്ക് ശസ്ത്രക്രിയയും കീമോതെറാപ്പിയും നടത്തുകയും ചെയ്തു. ചികിത്സ ഫലം കഴിഞ്ഞ് ആറു വയസുകാരൻ ജീവിതത്തിലേക്ക് മടങ്ങി. പക്ഷെ ആ ബാലനെ ഒരു നോക്കു കാണാനാകാതെ റൈസ് ലാങ്‌ഫോർഡ് വിടപറഞ്ഞു.
ജേക്കബിനെ പോലെ തന്നെ ഈ ചെറുപ്പക്കാരനും ഒരു കാൻസർ രോഗബാധിതൻ ആയിരുന്നു. ഒരിക്കൽ സുഹൃത്തുക്കളുമായുള്ള ഓട്ടമത്സരത്തിനിടെ വീണുപോയ റൈസ് അന്നാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞത്. എട്ടാഴ്ചയോളം എടുത്താണ് ആ വീഴ്ചയിൽ നിന്ന് റൈസ് നടന്നു തുങ്ങിയത്. 2020 ഒക്ടോബറിൽ വിവിധ പരിശോധനകൾക്ക് ശേഷം, റൈസിന് ഓസ്റ്റിയോസാർക്കോമ ഉണ്ടെന്നും കണ്ടെത്തി. പിന്നീട് കീമോതെറാപ്പിയുടെ ദുരിതപൂർണമായ നാളുകളായിരുന്നു റൈസിന് കൂട്ടായിരുന്നത്. കാൽമുട്ട് മുതൽ വലത് ഇടുപ്പ് വരെയുള്ള എല്ലാ അസ്ഥികളും നീക്കം ചെയ്യാനുള്ള ഒരു ഓപ്പറേഷനും റൈസ് വിധേയനായി. രോഗം ഭേദമായെന്ന് കരുതിയെങ്കിലും രോഗം മൂർച്ഛിക്കുകയായിരുന്നു. ഒടുവിൽ എല്ലാ വേദനകളോടും വിട പറഞ്ഞ് റൈസ് യാത്രയായി.
രോഗകിടക്കയിലാണ് റൈസ് ജേക്കബിനെ കുറിച്ച് കേൾക്കുന്നതും അറിയുന്നതും അതോടെയാണ് ജെക്കോബിനെയും കുടുംബത്തെയും സഹായിക്കാൻ അവൻ തീരുമാനിച്ചു. റൈസ് തന്റെ സമ്പാദ്യമായ 1,000 പൗണ്ട് അതായത് 1 ലക്ഷം രൂപയും കൂടാതെ ജേക്കബിനായി സ്വരൂപിച്ച 60 ലക്ഷം രൂപയും നൽകി.
ആ പേജിൽ റൈസ് എഴുതിയ വാക്കുകൾ ഇങ്ങനെ… “ഇപ്പോൾ എനിക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എനിക്കറിയാം, പക്ഷേ എന്റെ അവസാന ആഗ്രഹങ്ങളിൽ ഒന്നായി ജേക്കബിനെ സഹായിക്കാനും ഈ ഭയാനകമായ രോഗത്തിനെതിരെ പോരാടാനും ആഗ്രഹിക്കുന്നു. ചികിത്സകളും ഭയാനകമായ മരുന്നുകളും എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം. നിങ്ങളുടെ ശരീരം, ഇത് നരകമാണ്, ജേക്കബിന് ഇപ്പോൾ ആറ് വയസ്സായി, ജീവിതത്തിന്റെ ഭൂരിഭാഗവും ഈ രോഗത്തോട് പോരാടുന്നു. ഇത് ഇങ്ങനെയാകരുത്! ജേക്കബിന്റെ കുടുംബം ചികിത്സയ്ക്കായി വീണ്ടും പണം സ്വരൂപിക്കാൻ നോക്കുന്നു’.
ജീവിതത്തിൽ ചെയ്യാവുന്ന എന്റെ നല്ല പ്രവൃത്തി ചെയ്തത് റൈസ് ഈ ലോകത്തോട് വിടപറഞ്ഞു. വേദനയുടെ ദിവസങ്ങളിലും റൈസ് കാണിച്ച സ്നേഹവും അനുകമ്പയും മാനവരാശിയ്ക്ക് മുഴുവൻ അഭിമാനവും പാഠവുമാണ്. നന്മയുടെ ഈ മുഖങ്ങൾ ആവാൻ നമുക്കും ശ്രമിക്കാം…
Story Highlights: 19-year-old dies of cancer after raising Rs 61 lakh for 6-year-old boy with cancer he never met
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here