മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; സ്ത്രീധനപീഡനമെന്ന് ബന്ധുക്കള്‍

മലപ്പുറം വള്ളിക്കുന്നില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ലിജിനയുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ലിജിനിയെ ഭര്‍ത്താവ് ഷാലുവും വീട്ടുകാരും നിരന്തരം മര്‍ദ്ദിച്ചെന്ന് ലിജിനയുടെ സഹോദരി ബിജിന 24നോട് പറഞ്ഞു. സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭര്‍തൃസഹോദരിയുടെ വീടിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ ചാടിയാണ് ലിജിന ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ നാളുകള്‍ മുതല്‍ ഭര്‍ത്താവും സഹോദരിയും ഭര്‍തൃമാതാവും ലിജിനയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്നും മാനസിക പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.
50 പവന്‍ സ്വര്‍ണവും വീട്ടിലേക്കുള്ള ഫ്രിഡ്ജും അലമാരയും അടക്കമുള്ള വസ്തുക്കളും ലിജിനയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നുയ ആദ്യമൊന്നും ലിജിന സ്വന്തം വീട്ടുകാരോട് പ്രശനങ്ങള്‍ പറഞ്ഞിരുന്നില്ല. മരണത്തിനുമുമ്പാണ് സ്വന്തം വീട്ടിലെത്തി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണമുന്നയിച്ചത്. ഭര്‍തൃവീട്ടിലെ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പോലും ലിജിനയെ അനുവദിച്ചിരുന്നില്ലെന്നും ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു. ആരോപണങ്ങള്‍ അടങ്ങിയ ലിജിനയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
Read Also : തേഞ്ഞിപ്പലം പോക്‌സോ കേസ്; ഇരയുടെ കുടുംബത്തിന് വീട് വച്ച് നല്‍കാന്‍ ശുപാര്‍ശ
പെണ്‍കുട്ടികളുമായി പ്രതികള്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം എറണാകുളം നോര്‍ത്തില്‍വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു; ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തതും പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നും കണ്ടെത്തിയത്.
Story Highlights: dowry case, suicide, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here