Advertisement

ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ പിടിയിൽ; ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടികൂടി

February 12, 2022
1 minute Read

ജമ്മുകശ്മീരിലെ സോപോറിൽ മൂന്ന് ഭീകരർ സൈന്യത്തിന്റെ പിടിയിലായി. പിടിയിലായത് അൽ ബദർ സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരെന്ന് സേന വ്യകത്മാക്കി. ഇവരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചെടുത്തതായി ജമ്മു പൊലീസ് അറിയിച്ചു.

ഇന്നലെ ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷ സേനക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസുകാരൻ മരിച്ചിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. സുരക്ഷ ജോലിക്കിടെയാണ് ആക്രമണം നടന്നത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്.

Story Highlights: three-terrorists-arrested-in-jammu-kashmir-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top