Advertisement

ഹിജാബ് നിയന്ത്രണം; കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും

February 12, 2022
1 minute Read
hijab row

ഹിജാബ് വിവാദങ്ങള്‍ക്കിടെ അടച്ച കര്‍ണാടകയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച ആരംഭിക്കുക. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഈ മാസം 14ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ സമാധാന യോഗങ്ങള്‍ വിളിക്കണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഹിജാബ് വിവാദങ്ങളെ തുടര്‍ന്നാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. സ്‌കൂളുകള്‍ തുറക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.

അതിനിടെ ഹിജാബ് നിയന്ത്രണത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഇന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഉഡുപ്പി ഗവ.കോളെജിലെ വിദ്യാര്‍ഥികളുടെ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. വലിയ തലത്തിലേക്ക് വിഷയത്തെ വളര്‍ത്തരുത്. ന്യായവിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചെങ്കില്‍ തീര്‍ച്ചയായും സംരക്ഷിക്കും. ഭരണഘടനാ അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

Read Also : പ്രധാനമന്ത്രി ഗോവയിലെ ജനങ്ങളെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുന്നു; രാഹുൽ ഗാന്ധി

വിധി വരുന്നതുവരെ കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഹൈക്കോടതി വിധിക്കെതിരായാണ് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്ന് കോടതി പറഞ്ഞു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ ധരിക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹിജാബുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളും കോളെജുകളും തുറക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Story Highlights: hijab row, karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top