Advertisement

കൊച്ചിയിൽ വീണ്ടും ഹണിട്രാപ്; ഫോർട്ട്‌കൊച്ചി സ്വദേശിനി അറസ്റ്റിൽ

February 12, 2022
2 minutes Read
honey trap fort kochi woman arrested

കൊച്ചിയിൽ വീണ്ടും ഹണിട്രാപ്. മട്ടാഞ്ചേരിയിലെ ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഫോർട്ട്‌കൊച്ചി സ്വദേശിനി റിൻസിന അറസ്റ്റിൽ. യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിൽ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം. ( honey trap fort kochi woman arrested )

കഴിഞ്ഞ മാസം മാത്രം റിൻസിനയ്‌ക്കെതിരെ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോവുകയും, ആശുപത്രി മുറിയിലേക്ക് ഹോട്ടലുടമയെ തന്ത്രപൂർവം വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തായിരുന്നു തട്ടിപ്പ്.

ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വീണ്ടും പണം തട്ടാൻ റിൻസിനയും കാമുകനും മറ്റൊരു സുഹൃത്തും നീങ്ങയതോടെ മട്ടാഞ്ചേരി ഹോട്ടലുടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Read Also : കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്; മലപ്പുറം സ്വദേശിയില്‍ നിന്ന് തട്ടിയത് 38 ലക്ഷം

അറസ്റ്റിലായ റിൻസിന മുൻപും ഹണി ട്രാപ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ റിൻസിന ഗർഭിണിയാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയാണെന്ന് പറഞ്ഞാണ് പണം തട്ടിയത്.

Story Highlights: honey trap fort kochi woman arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top