അവതാരകൻ കുഴഞ്ഞുവീണു; ഐ പി എൽ 2022 താരലേലം നിർത്തിവച്ചു

ഐ പി എൽ പതിനഞ്ചാം സീസണിലേക്കുള്ള താര ലേലം നിർത്തിവച്ചു. ഐപിഎല്‍ താരലേലം നടക്കുന്നതിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മീഡ്സ് തളര്‍ന്നു വീണു. 2018 ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച ഹ്യൂ എഡ്മീഡ്സ് തന്റെ തുടർച്ചയായ നാലാം സീസണിലും അവതാരകനായി എത്തി. ഹ്യൂ എഡ്മീഡ്സിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 3.30 ന് താരലേലം പുനരാരംഭിക്കും. ഹ്യൂ എഡ്മീഡ്സ് തന്നെ താരലേലം നിയന്ത്രിക്കും.
എഡ്മീഡ്സിന് ലേലം നടത്തുന്നതിൽ 35 വർഷത്തിലേറെ പരിചയമുണ്ട് കൂടാതെ ആഗോളതലത്തിൽ 2,500 ലേലം ലേലത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ഫൈൻ ആർട്ട്, ക്ലാസിക് കാറുകൾ, ചാരിറ്റികൾ എന്നിവ ഉൾപ്പെടുന്ന മേഖലകളിലെ ലേലത്തിന്റെ ഭാഗമാണ്. മാത്രമല്ല, 2.7 ബില്യൺ പൗണ്ടിന് അദ്ദേഹം 310,000 ലോട്ടുകളിൽ കൂടുതൽ കളിക്കാരെയും ലേലം ചെയ്തു.
ഇതുവരെ പൂർത്തിയാക്കിയ താരലേലേം
ഐപിഎല്‍ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം ആരംഭിച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ശിഖര്‍ ധവാന് പഞ്ചാബ് കിംഗ്സിൽ(8.25 കോടി) രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം.ആർ അശ്വിൻ 5 കോടിക്ക് രാജസ്ഥാൻ റോയൽസിൽ. പാറ്റ് കമ്മിൻസ് 7.25 കോടിക്ക് കൊൽക്കത്തയിൽ.കാഗിസോ റബാഡ 9.25 കോടിക്ക് പഞ്ചാബ് കിങ്സിൽ.ശ്രേയസ് അയ്യരെ 12.25 കോടിക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എത്തിച്ചത്. മുഹമ്മദ് ഷമി 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റൻസിൽ. ന്യൂസീലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിനെ 8 കോടിക്ക് ടീമിലെത്തിച്ച് രാജസ്ഥാന് റോയല്‍സ്.ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയിന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് സ്വന്തമാക്കി ആര്‍സിബി. വെസ്റ്റിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയര്‍ 8.5 കോടിക്ക് രാജസ്ഥാന് റോയല്‍സില്‍. റോബിന് ഉത്തപ്പയെ 2 കോടിക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്.
Read Also : 1019 അക്ഷരങ്ങളുള്ള പേര്, ജനന സർട്ടിഫിക്കറ്റിന്റെ നീളം 2 അടി; ഇതാണ് ലോകത്തിലെ നീളം കൂടിയ പേര്…
കഴിഞ്ഞ സീസണില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ വിഷമിച്ച ഡേവിഡ് വാര്‍ണറെ 6.25 കോടിക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്.മനീഷ് പാണ്ഡെ 4.6 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയിന്റ്സ്സില്. ഇംഗ്ലണ്ട് താരം ജേസണ്‍ റോയിയെ 2 കോടിക്ക് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ഡേവിഡ് മില്ലര്‍ എന്നിവരെ ആദ്യ ശ്രമത്തില്‍ ആരും വാങ്ങിയില്ല. ഡ്വെയ്ന്‍ ബ്രാവോയെ 4.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് തിരിച്ചെത്തിച്ചു. നിതീഷ് റാണയെ 8 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തിരികെ ടീമിലെത്തിച്ചു. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെയും ആരും വാങ്ങിയില്ല. ജേസണ്‍ ഹോള്‍ഡര്‍ 8.75 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയിന്റ്സ്സില്. ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടിക്ക് തിരികെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ദീപക് ഹൂഡയെ 5.75 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയിന്റ്സ് സ്വന്തമാക്കി.
Story Highlights: ipl-2022-auction-live-updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here