Advertisement

ട്രെയിനിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആർ.സി.ടി.സി. പുനഃരാരംഭിക്കുന്നു

February 12, 2022
Google News 1 minute Read

ട്രെയിനിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഫെബ്രുവരി 14 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഐ.ആർ.സി.ടി.സി. രാജ്യത്തെ കൊവിഡ് ഇളവുകളും യാത്രക്കാരുടെ നിരന്തര ആവശ്യവും പരി​ഗണിച്ചാണ് ഈ തീരുമാനം. റെയിൽവേ ബോർഡിൽനിന്ന് ലഭിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനഃസ്ഥാപിക്കുന്നത്.

428 ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്. ആകെയുള്ളതിൽ 2021 ഡിസംബറോടെ 30 ശതമാനം തീവണ്ടികളിലാണ് പാകം ചെയ്ത ഭക്ഷണവിതരണം പുനഃസ്ഥാപിച്ചത്. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയവയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. 2022 ജനുവരിയിൽ 80 ശതമാനവും ബാക്കി 20 ശതമാനം 2022 ഫെബ്രുവരി 14-നകം പുനഃസ്ഥാപിക്കുമെന്നും റെയിൽവേയുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. റെഡി ടു ഈറ്റ് ഭക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷ കണക്കിലെടുത്താണ് കാറ്ററിംഗ് സർവീസുകൾ നിർത്തിവെച്ചത്.

Story Highlights: irctc-to-resume-service-of-cooked-food-in-all-trains-from-feb-14

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here