കാരക്കോണം മെഡി.കോളെജ് കോഴക്കേസ്; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളെജ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷണം ക്രൈംബ്രാഞ്ച് തിരക്കിട്ട് അവസാനിപ്പിച്ചെന്ന് ഹൈക്കോടതി. അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കി. വിശദമായി അന്വേഷിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ആവശ്യമെങ്കില്‍ സമയം നീട്ടികിട്ടാന്‍ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
കാരക്കോണം മെഡിക്കല്‍ കോളെജിലെ ചെക്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തെളിവ് കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്താനായി കോളെജിന്റെ ചെക്ക് ദുരുപയോഗം ചെയ്തുവെന്നായിരുന്നു പരാതി.
കാരക്കോണം മെഡിക്കല്‍ കോളെജ് സീറ്റ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹൈക്കോടതി നേരത്തെയും കേസില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മുഖ്യപ്രതികളായ സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ധര്‍മരാജ് റസാലത്തിനും കോളെജ് ഡയറക്ടര്‍ ബെനറ്റ് എബ്രാഹാമിനുമെതിരെ അന്വേഷണം ഇല്ലാത്തത് ആശങ്കപ്പെടുത്തുകയാണെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 2016 മുതല്‍ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ബിഷപ്പ് തന്നെ സമ്മതിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാര്‍ത്ഥികള്‍ അടക്കം 24 കുട്ടികളില്‍ നിന്നായിരുന്നു ലക്ഷങ്ങള്‍ കോഴയായി വാങ്ങിയത്. സംഭവത്തില്‍ ആദ്യം ലോക്കല്‍ പൊലീസ് കോടതി നിര്‍ദ്ദേശ പ്രകാരം കേസ് എടുത്തെങ്കിലും പിന്നീട് ഹൈക്കോടതിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.
Story Highlights: Karakonam Medical College bribery case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here