ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

തിരുവല്ലയിൽ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് അപകടം നടന്നത്. കുന്നന്താനം സ്വദേശി അനു ഓമനക്കുട്ടനാണ് മരിച്ചത്. ശബരി എക്‌സ്പ്രസിൽ നിന്നും റെയിൽവേ പാളത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. രാവിലെ 11 മണിക്കാണ് അപകടം സംഭവിച്ചത്.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
ബിന്ദുവിനെ യാത്രയാക്കാൻ ട്രെയിനിൽ കയറി തിരിച്ചിറങ്ങുമ്പോഴാണ് പാളത്തിലേക്ക് വീണത്. അനുവിന്റെ വസ്ത്രം ട്രെയിനിൽ കുടുങ്ങിയാണ് പാളത്തിലേക്ക് വീണത്, തുടർന്നാണ് ട്രെയിൻ അപാകം സംഭവിച്ചതെന്നാണ് വിവരം. ശേഷം അനുവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമം ഉണ്ടായെങ്കിലും അതിനിടയിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ പരിശോധന റെയിൽവേ പൊലീസിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചു.
Story Highlights: train-accident-thiruvalla-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here