കാണാതായ നവ വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്.
മലപ്പുറം കോട്ടക്കടവ് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്.
Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞാണ് ആര്യ വീട് വിട്ട് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രിയായിട്ടും കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Story Highlights: deadbody-of-arya-founded-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here