ഹിമാലയത്തിലെ പ്രത്യേക സൂര്യോദയം ? വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ? [24 Fact Check]

ഹിമാലയത്തിൽ സംഭവിച്ച പ്രത്യേക സൂര്യോദയം എന്ന പേരിൽ ഒരു വിഡിയോ അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹിമാലയത്തിൽ പുലർച്ചെ 3.30ന് നടന്ന സൂര്യോദയം എന്ന അവകാശവാദത്തോടെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മണിദർശൻ എന്നാണ് ഈ പ്രത്യേക സൂര്യോദയത്തിന്റെ പേരെന്നും വിഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന വിശദീകരണത്തിൽ പറയുന്നു. ( himalaya manidarshan sunrise video fact check )
എന്നാൽ ഈ പ്രചാരണം തെറ്റാണ്. പാർഹീലിയൺ അഥവാ സൺ ഡോഗ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇത്. സൂര്യ രശ്മി ഐസ് ക്രിസ്റ്റലിൽ തട്ടിയുണ്ടാകുന്ന പ്രകാശ രശ്മിയുടെ അപവർത്തനമാണ് ഇത്തരമൊരു വിസ്മയത്തിന് കാരണം.
Read Also : നിയോകോവ് പുതിയ വൈറസല്ല; പ്രചരിക്കുന്നത് വ്യാജം [ 24 Fact Check]
ഈ പ്രക്രിയയിലൂടെ ഒരു പ്രഭാവലയം ഉണ്ടാകുന്നു. ഈ പ്രഭാവലയത്തിന്റെ ഇരുവശങ്ങളിലും ഓരോ ബിന്ദു ഉണ്ടായിരിക്കും. പ്രകാശത്തിന്റെ പ്രതിഫലനം ശരിയായ രീതിയിലാണെങ്കിൽ ഈ ബിന്ദുക്കൾ സൂര്യനെ പോലെ ശോഭയോടെ കാണപ്പെടുന്നു. ഇത് മൂന്ന് സൂര്യന്മാർ ഒന്നിച്ചു നിൽക്കുന്നതായി തോന്നും. എന്നാൽ സൂര്യന്റെ അസ്തമയത്തോടെ ഇവയും അസ്തമിക്കും.
ഹിമാലയത്തില് മാത്രമല്ല, ലോകത്തെവിടെയും ഏത് സമയത്തും ഈ പ്രതിഭാസം സംഭവിക്കാം.
Story Highlights: himalaya manidarshan sunrise video fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here