Advertisement

അജിന്‍ക്യ രഹാനെ കൊല്‍ക്കത്തയില്‍, ജയന്ത് യാദവ് ഗുജറാത്ത് ടൈറ്റന്‍സില്‍; ഐപിഎല്‍ 2022 രണ്ടാംദിന താരലേലം തുടങ്ങി

February 13, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു. 503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുന്നത്. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തിൽ അവതരിപ്പിക്കും. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതിനൽകാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ തുകയ്‌ക്ക് നിലനിര്‍ത്തിയതാണ് ലേലത്തിന്‍റെ ആദ്യദിനം ശ്രദ്ധേയമായത്.

രണ്ടാംദിന താരലേലത്തിന്റെ തത്സമയ വിവരങ്ങള്‍ താഴെ അറിയാം

അജിന്‍ക്യ രഹാനെയെ ഒരു കോടി രൂപയ്‌ക്ക് സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടിക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌. ലിയാം ലിവിങ്സ്റ്റണെ 11.50 കോടിക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ജെയിംസ് നീഷാമിനെ ആരും വാങ്ങിയില്ല. ജയന്ത് യാദവ് 1.70 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍. അതേസമയം ഡേവിഡ് മാലന്‍, ഓയിന്‍ മോര്‍ഗന്‍, മാര്‍നസ് ലബുഷെയ്‌ന്‍, ആരോണ്‍ ഫിഞ്ച്, സൗരഭ് തിവാരി, ചേതേശ്വര്‍ പുജാര എന്നിവരെ ആദ്യഘട്ടത്തില്‍ വാങ്ങാനാളുണ്ടായില്ല. വിജ് ശങ്കര്‍ 1.40 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍. ക്രിസ് ജോര്‍ദനെ ആരും വാങ്ങിയില്ല.ഒഡീന്‍ സ്മിത്തിനെ 6 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.മാര്‍ക്കോ യാന്‍സനെ 4.20 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ശിവം ദുബെ 4 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. കൃഷ്ണപ്പ ഗൗതം 90 ലക്ഷം ലക്‌നൗ സൂപ്പർ ജയിന്റ്സ് സ്വന്തമാക്കി. ഇഷാന്ത് ശർമയെ ആരും വാങ്ങിയില്ല, ഖലീല്‍ അഹമ്മദ് 5.25 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ലുങ്കി എന്‍ഗിഡിയെ ആരും വാങ്ങിയില്ല. ദുഷ്മാന്ദ ചമീരയെ 2 കോടിക്ക് സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌.ചേതൻ സക്കറിയ ഡൽഹി ക്യാപിറ്റൽസ് 4.2കോടിക്ക് സ്വന്തമാക്കി. സന്ദീപ് ശർമ പഞ്ചാബ് കിങ്‌സ് 50 ലക്ഷം. നവദീപ് സൈനി രാജസ്ഥാൻ റോയൽസ് 2.60 കോടിക്ക് സ്വന്തമാക്കി. ഷെൽട്ടൻ കോട്രേലിനെ ആരും വാങ്ങിയില്ല.ജയ്ദേവ് ഉനദ്കട് മുംബൈ ഇന്ത്യൻസ് 1.30 കോടിക്ക് വാങ്ങി. പേസർ നഥാന്‍ കൗള്‍ട്ടര്‍ നൈലിനെ ആരും വാങ്ങിയില്ല. ഷഹബാസ് നദീമിനെ 50 ലക്ഷം ലക്‌നൗ വാങ്ങി. സ്‌പിന്നർ മായങ്ക് മർഖണ്ടെ മുംബൈ ഇന്ത്യൻസ് 65 ലക്ഷം സ്വന്തമാക്കി. സച്ചിന്‍ ബേബിയെ ആരും വാങ്ങിയില്ല. പിയുഷ് ചൗള, ഇഷ് സോധി, കരണ്‍ ശര്‍മ എന്നിവരെ ആരും വാങ്ങിയില്ല. തബ്രൈസ് ഷംസിയെ ആരും വാങ്ങിയില്ല. മനന്‍ വോറയെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ലക്ഷത്തിന് സ്വന്തമാക്കി. ഓൾ റൗണ്ടർ ലളിത് യാദവിനെ ഡൽഹി ക്യാപിറ്റൽസ് 65 ലക്ഷത്തിന് സ്വന്തമാക്കി. ഇന്ത്യ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ദുള്ളിനെ 50 ലക്ഷത്തിന് സ്വന്തമാക്കി ഡൽഹി.കരുണ്‍ നായര്‍, എവിന്ഡ ലൂയിസ്, അലക്‌സ് ഹെയ്ല്‍സ് എന്നിവരെ ആരും വാങ്ങിയില്ല. ഡെവോണ്‍ കോണ്‍വെയെ 1 കോടിക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്‌. ഡാനിയല്‍ സാംസ് 2.60 കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍. ജോഫ്ര ആര്‍ച്ചറെ 8 കോടിക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്‌. മിച്ചല്‍ സാന്റ്‌നറെ 1.90 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചെത്തിച്ചു. വിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡിനെ 7.75 കോടിക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ്‌. ടൈമല്‍ മില്‍സ് 1.50 കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍.ആദം മിന്‍നെയെ 1.90 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. മലയാളി താരം സന്ദീപ് വാര്യരെ ആരും വാങ്ങിയില്ല.

അണ്ടര്‍ 19 ലോകകപ്പ് ടീം അംഗം രാജ്‌വര്‍ദ്ധന്‍ ഹാംഗര്‍ഗെകറെ 1.50 കോടിക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. അണ്ടര്‍ 19 ലോകകപ്പ് ടീം അംഗം രാജ് അംഗദ് ബവയെ 2 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ടിം ഡേവിഡിനെ 8.25 കോടിക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്‌

രണ്ടാം ദിന ലേല നടപടികൾ പുരോഗമിക്കുകയാണ്…

Story Highlights: ipl-2022-auction-live-updates-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement