Advertisement

കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ ട്രയൽ റൺ ഇന്ന്

February 13, 2022
2 minutes Read
kochi metro petta sn juction trial run

കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ട്രയൽ റൺ ഇന്ന് നടക്കും. ഇന്ന് രാത്രി 12 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയും തിങ്കളാഴ്ച രാത്രി 12 മണി മുതൽ ചൊച്ചാഴ്ച പുലർച്ചെ വരെയുമാണ് ട്രയൽ റൺ. ( kochi metro petta-sn junction trial run today)

കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള റെയിൽ പാത ട്രയൽ റണ്ണിന് സജ്ജമായി. വടക്കേകോട്ട, എസ്.എൻജംഗ്ഷൻ സ്റ്റേഷനുകളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റർ നീളമുള്ള പേട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെയുള്ളത്.

ആദ്യഘട്ട നിർമാണം നടത്തിയിരുന്നത് ഡെൽഹി മെട്രോ റെയിൽ കോർപ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിർമാണം ആരംഭിച്ചത്. കൊവിഡും തുടർന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആർ.എൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു.

Read Also : ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്; മെട്രോ നഗരങ്ങളില്‍ വ്യാപനമുണ്ടായെന്ന് ഇന്‍സാകോഗ്

പൈലിംഗ് നടത്തി 27 മാസങ്ങൾക്കുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം നിർമാണചിലവ്. സ്റ്റേഷൻ നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. മെട്രോ പാത എസ്.എൻ ജംഗ്ഷൻ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ൽ നിന്ന് 24 ആകും.

Story Highlights: kochi metro petta sn junction trial run

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top