ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : രണ്ടാംഘട്ട പോളിംഗ് നാളെ

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് നാളെ. ഒൻപത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ( up election second phase polling )
സഹാരൺപൂർ, ബിജ്നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, ബറേലി ബദവുൻ, ഷാജഹാൻപൂർ എന്നി ജില്ലകളിൽ രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും. നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് രാഷ്ട്രീയപാർട്ടികൾ നിശബ്ദ പ്രചാരണം നടത്തും. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത സുരക്ഷാ സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.
സമാനമായി മൂന്നാം ഘട്ടത്തിലേക്കുള്ള പ്രചരണം എല്ലാ രാഷ്ട്രീയപാർട്ടികളും സജീവമായിട്ടുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും ബിജെപിക്ക് വേണ്ടി ഇന്നും വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുക. അഖിലേഷ് യാദവ്, പ്രിയങ്കഗാന്ധി മുതലായവർ പ്രതിപക്ഷ നിരയ്ക്ക് വേണ്ടിയും വിവിധ റാലികളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും
ഉത്തർ പ്രദേശിൽ ഏഴ് ഘട്ടങ്ങളിൽ ആയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ശ്രീകാന്ത് ശർമ്മ, സുരേഷ് റാണ, സന്ദീപ് സിംഗ്, കപിൽ ദേവ് അഗർവാൾ, അതുൽ ഗാർഗ്, ചൗധരി ലക്ഷ്മി നരേൻ തുടങ്ങിയ മന്ത്രിമാർ വിധി ആദ്യഘട്ടത്തിൽ ജനവിധി തേടി.
Story Highlights: up election second phase polling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here