Advertisement

കാലിത്തീറ്റ കുംഭകോണക്കേസ്: വിധി ചൊവ്വാഴ്ച

February 14, 2022
Google News 2 minutes Read

1996ല്‍ ബീഹാറില്‍ നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ചൊവ്വാഴ്ച വിധി പറയും. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവാണ് കേസിലെ മുഖ്യപ്രതി. അദ്ദേഹം നേരിട്ട് കോടതിയില്‍ ഹാജരാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. (lalu)

ഡൊറാന്‍ഡ ട്രഷറിയില്‍നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ലാലു പ്രസാദ് യാദവിന് ആദ്യ നാലു കേസുകളിലും തടവുശിക്ഷ വിധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അദ്ദേഹം ജാമ്യത്തിലാണ്. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്.

Read Also :തഞ്ചാവൂര്‍ കേസ് സി.ബി.ഐക്ക് വിട്ട് സുപ്രിംകോടതി

ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 940 കോടിയിലേറെ രൂപ പിന്‍വലിച്ചതായിട്ടാണ് കണ്ടുപിടിച്ചത്. കഴിഞ്ഞ ദിവസം റാഞ്ചിയിലെത്തിയ ലാലുവിന് ആര്‍ജെഡി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു.

Story Highlights: Fodder scam case: Judgment on Tuesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here