ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എം.എല്‍.എ

കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ കത്തിനില്‍ക്കേ കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വിവാദ പ്രസ്താവനയുമായി രംഗത്ത്. സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതിനാലാണ് ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതെന്നായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.
2005 മുതല്‍ ചാംരാജ്പേട്ട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ സമീര്‍ അഹമ്മദാണ് വിവാദ പരാമര്‍ശം നടത്തിയത്. ഉഡുപ്പി സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ ആറ് വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
‘ ഇന്ത്യയില്‍ ബലാത്സംഗ നിരക്ക് ഏറ്റവും ഉയര്‍ന്നിരിക്കുകയാണ്. ലോകത്ത് തന്നെ ഏറ്റവും അധികം ബലാത്സംഗം നടക്കുന്നത് ഇന്ത്യയിലാണ്. പല സ്ത്രീകളും ഹിജാബ് ധരിക്കാറില്ല എന്നതാണ് ഇതിന് കാരണം. സ്വയം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും തങ്ങളുടെ സൗന്ദര്യം മറ്റുള്ളവര്‍ക്ക് കാണരുതെന്ന് ആഗ്രഹിക്കുന്നവരുമാണ് ഹിജാബ് ധരിക്കുന്നത്.
നമ്മുടെ ഇടയിലുള്ള ചിലര്‍ ഹിജാബ് ധരിക്കാറില്ല. ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമല്ല, എന്നിരുന്നാലും നമ്മുടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹിജാബ് ധരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഇസ്ലാമനുസരിച്ച് എല്ലാവരും അഞ്ച് തവണ നമസ്‌കരിക്കണം. എന്നാല്‍ പലരും അത് ചെയ്യാറില്ല. സ്ത്രീകള്‍ ഹിജാബ് ധരിച്ചാല്‍ ബലാത്സംഗങ്ങള്‍ കുറയും. രാജ്യത്ത് ബലാത്സംഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ലഭിച്ചതിന് ശേഷം തന്നോട് സംവാദത്തിന് വരൂ’. അദ്ദേഹം വ്യക്തമാക്കി.
Read Also : ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടു, കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ തർക്കം
ബലാത്സംഗക്കേസുകള്‍ വര്‍ദ്ധിക്കുന്ന് സ്ത്രീകള്‍ ധരിക്കുന്ന ചില വസ്ത്രങ്ങള്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്നതിനാലാണെന്ന് ഫെബ്രുവരി 9ന് കര്‍ണാടക ബി.ജെ.പി എം.എല്‍.എ എം.പി രേണുകാചാര്യ പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ ശരീരം പൂര്‍ണമായി മറയ്ക്കുന്ന യൂണിഫോം ധരിക്കണമെന്നായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.
Story Highlights: Karnataka Congress MLA makes controversial remarks on hijab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here