ഭര്‍ത്താവിന് കരളിന്റെ പകുതി നല്‍കി ഭാര്യ; ശസ്ത്രക്രിയ 10മണിക്കൂര്‍ പിന്നിട്ടു

കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ട് പത്ത് മണിക്കൂര്‍ പിന്നിടുന്നു. 18 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഇനിയും 7 മുതല്‍ എട്ട് വരെ മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടുനില്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇന്ന് രാവിലെ 7 മണിക്കു മുന്‍പാണ് മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികള്‍ ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിയ്ക്കാന്‍ സാധിക്കട്ടെയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തൃശൂര്‍ സ്വദേശിക്കാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ഭാര്യയാണ് കരള്‍ നല്‍കുന്നത്.
Read Also : പ്രണയിക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും സംഭവിക്കുന്ന മാറ്റങ്ങള്‍; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
മന്ത്രി വീണാ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്;
‘കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യത്തെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ട് പത്ത് മണിക്കൂര്‍ പിന്നിടുന്നു. ഇനിയും 7-8 മണിക്കൂറുകളോളം ശസ്ത്രക്രിയ നീളും. രാവിലെ 7 മണിക്കു മുന്‍പു തന്നെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികള്‍ ആരംഭിച്ചു. എന്റെ പ്രിയ സഹപ്രവര്‍ത്തകര്‍ക്ക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിയ്ക്കാന്‍ സാധിക്കട്ടെ.
തൃശൂര്‍ സ്വദേശിയായ ഒരാള്‍ക്കാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് കരള്‍ നല്‍കുന്നത്. സ്വന്തം കരളിന്റെ ഒരു ഭാഗം ഭര്‍ത്താവിന് നല്‍കി അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന യുവതിക്കും ഭാര്യയില്‍ നിന്ന് കരള്‍ സ്വീകരിച്ചു കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന യുവാവിനും ദീര്‍ഘനാള്‍ ഒരുമിച്ച് താമസിക്കുവാന്‍ ഇടവരട്ടെ. ശസ്ത്രക്രിയ വിജയകരമാകട്ടെ’.
Story Highlights: liver transplantation, veena george, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here