മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടഞ്ഞ നടപടിക്കെതിരെ സംയുക്ത പ്രസ്താവന

മീഡിയ വണ്‍ ചാനലിന്റെ പ്രവര്‍ത്തനം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 42 വ്യക്തികള്‍ സംയുക്ത പ്രസ്താവനയിറക്കി. ചാനലിന്റെ ലൈസന്‍സ് ഏകപക്ഷീയമായി റദ്ദാക്കിയെന്നും നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചാനലിന്റെ പ്രവര്‍ത്തനം തടഞ്ഞതിന് പിന്നില്‍ രാജ്യസുരക്ഷ എന്ന കാരണമാണ് കേന്ദ്രം പറയുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ചാനലിന് സ്വാഭാവിക നീതി നിഷേധിക്കുന്നത് സ്വീകാര്യമല്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു ചെയര്‍മാനുമായ എന്‍. റാം പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മീഡിയ വണ്‍ ചെയര്‍മാന്‍ പ്രമോദ് രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ എം.പിമാരും, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് എം.വി. ശ്രേയംസ് കുമാര്‍ എം.പി എന്നിവരും പ്രസ്താവനയില്‍ ഒപ്പുവച്ചു.
Story Highlights: media one banned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here