Advertisement

മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കര്‍ണാടകയില്‍ വേട്ടയാടപ്പെടുന്നു: പത്മജ വേണുഗോപാല്‍

February 14, 2022
Google News 2 minutes Read

കര്‍ണാടകയിലെ ബി.ജെ.പി ഭരണത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ വേട്ടയാടപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ബഹുമാനിക്കാനും ഉള്‍ക്കൊള്ളാനുമുള്ള മനസ്സ് നമ്മളില്‍ ഉണ്ടാകണം.

മതാചാര പ്രകാരം മുസ്ലിം പെണ്‍കുട്ടികള്‍ അനിവാര്യമായി കരുതുന്ന ‘ ഹിജാബ് ‘ യൂണിഫോമിന് ഒപ്പം ധരിക്കുന്നതില്‍ എന്തിനാണ് ഈ അസഹിഷ്ണുത?. മത, ജാതി, വര്‍ഗ, വര്‍ണ, ദേശ, ഭാഷ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി കാണുന്നതാണ് മഹത്തായ ഭാരത സംസ്‌കാരം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യം ഭരിച്ചിരുന്ന 2014വരെ അങ്ങനെ ആയിരുന്നു നമ്മുടെ രാജ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read Also : കണ്ണൂരിലെ സിപിഐഎം കേന്ദ്രങ്ങളില്‍ വ്യാപമായ രീതിയില്‍ ബോംബ് നിര്‍മാണം നടക്കുന്നു; കെ സുധാകരന്‍ എംപി

‘കോണ്‍ഗ്രസിന് കര്‍ണാടകയില്‍ അധികാരം നഷ്ടപ്പെട്ടത്തോടെ ബി.ജെ.പി ഭരണത്തില്‍ വര്‍ഗീയ വാദികള്‍ മത വിദ്വേഷ പ്രചരണത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. അവര്‍ക്ക് ഒപ്പമാണ് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും നിലകൊള്ളുന്നത്. സിഖ് മതസ്ഥര്‍ക്ക് തങ്ങളുടെ മതാചാര പ്രകാരം പവിത്രവും അനിവാര്യവുമായ തലപ്പാവ് യൂണിഫോമിന് ഒപ്പം ധരിക്കാന്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സര്‍വീസുകളിലും അനുമതിയുണ്ട്.

പൊട്ട്, കുറി, സിന്ദൂരം, കൈയില്‍ ചരട് ഒക്കെ ആചാരപ്രകാരം ഹൈന്ദവരും ധരിക്കുന്നു. ശബരിമല ദര്‍ശന സമയത്ത് ഹൈന്ദവ പൊലീസുകാര്‍ക്ക് താടി, മീശ വളര്‍ത്താനും ആചാരങ്ങള്‍ പാലിക്കാനും അനുമതി നല്‍കുന്നുണ്ട്. അമേരിക്ക, ബ്രിട്ടന്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ എത്രയോ രാജ്യങ്ങളില്‍ പൊലീസ് യൂണിഫോമിന് ഒപ്പം ഹിജാബ് അനുവദിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കുന്ന വനിത ജഡ്ജിമാര്‍ പോലും പല രാജ്യങ്ങളിലും സാധാരണമാണ് ‘. പത്മജ വ്യക്തമാക്കി.

Story Highlights: Muslims and Christians hunted in Karnataka: Padmaja Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here