ഐ.എൻ.എൽ എന്ന പേരിൽ തന്നെ പാർട്ടിയുമായി മുന്നോട്ട് പോകും’: എ.പി അബ്ദുൾ വഹാബ്

ഐ.എൻ.എൽ എന്ന പേരിൽ തന്നെ പാർട്ടി സംസ്ഥാന ഘടകമായി മുന്നോട്ട് പോകുമെന്ന് എ.പി അബ്ദുൾ വഹാബ്. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വന്ന കമ്മറ്റിയെ പിരിച്ചുവിടാൻ ദേശീയ എക്സിക്യൂട്ടീവിനാവില്ല.120 അംഗ സംസ്ഥാന കൗൺസിലിൽ 75 പേർ അനുകൂലിക്കുന്നുവെന്ന് എ.പി അബ്ദുൾ വഹാബ് വ്യക്തമാക്കി.
ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട സാഹചര്യത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐ.എൻ.എൽ നേതാവ് കാസിം ഇരിക്കൂർ ഒത്തുതീർപ്പ് വ്യവസ്ഥ പാലിച്ചില്ലെന്ന് എ.പി അബ്ദുൾ വഹാബ് ആരോപിച്ചു.
Read Also : മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണമാറ്റം കൊണ്ടുവരും; അഴിമതി വേരോടെ പിഴുതെറിയുമെന്ന് രാജ്‌നാഥ് സിംഗ്
നേരത്തെയും ഐ.എൻ.എല്ലിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ എ.പി അബൂബക്കർ മുസ്ലിയാർ ഇടപെട്ടിരുന്നു. ഇന്നലെയാണ് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ടത്. പാർട്ടി ദേശീയ എക്സിക്യൂട്ടീവിലാണ് തീരുമാനമുണ്ടായത്. ഇതോടെ മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷനായി അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു.
മാസങ്ങളായി ഐ.എൻ.എല്ലിന് അകത്ത് നിലനില്ക്കുന്ന അബ്ദുൽ വഹാബ്-കാസിം ഇരിക്കൂർ തർക്കത്തിന് വിരാമമിടാനാണ് ദേശീയ നേതൃത്വം ശ്രമിച്ചത്. കാസിം ഇരിക്കൂറിനൊപ്പം നില്ക്കുന്ന ദേശീയ നേത്യത്വം വഹാബിനേയും ഒപ്പമുള്ളവരേയും പൂർണ്ണമായും മാറ്റി നിർത്തുകയും ചെയ്തു.പറയാനുള്ള കാര്യങ്ങൾ ദേശീയ പ്രസിഡൻറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് എപി അബ്ദുൾ വഹാബ് അറിയിച്ചു.
Story Highlights: -name-of-inl-ap-abdul-wahab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here