Advertisement

സ്‌കൂളുകള്‍ ഇന്ന് തുറക്കും, 21 മുതല്‍ ക്ലാസ് സാധാരണ നിലയില്‍

February 14, 2022
1 minute Read

സംസ്ഥാനത്തെ സ്‌കൂളുകളില്‍ 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുകൾ. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരും. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തണം. അന്ന് മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്‌കൂളുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിദിനമായിരിക്കും. എല്ലാ അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും ഇന്ന് തുറക്കുന്നുണ്ട്. ഉച്ചവരെയായിരിക്കും ഇവര്‍ക്ക് ക്ലാസുകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെയായിരിക്കും പ്രവര്‍ത്തിക്കുക.

കൊവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകളുടെ പ്രവർത്തനമാണ് പൂർണ സജ്ജമാകുന്നത്. അതിനിടെ പുതുക്കിയ മാർഗരേഖയ്ക്ക് എതിരെ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്തുവന്നു. കൂടി ആലോചിക്കാതെയാണ് മാർഗരേഖ പുറത്തിറക്കിയത്. തീരുമാനം പിൻവലിക്കണം. അല്ലാത്തപക്ഷം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും അധ്യാപക സംഘടന നൽകി.

Story Highlights: school-reopens-today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top