തിരുവനന്തപുരം മദ്യക്കടത്ത് കേസ്; ഒന്നാം പ്രതി ലൂക്ക് കെ ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം മദ്യക്കടത്ത് കേസ് പ്രതി ലൂക്ക് കെ ജോർജ് അറസ്റ്റിൽ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് മുൻ സൂപ്രണ്ടായ ലൂക്ക് കെ ജോർജ് കേസിൽ ഒന്നാം പ്രതിയാണ്. യാത്രക്കാരുടെ വ്യാജപേരിൽ മദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് കേസ്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തിയത്.തുടർന്നാണ് സിബിഐ കേസ് അന്വേഷിച്ചത്.
Read Also : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; ജ്വല്ലറി ഡയറക്ടർ ഹാരിസ് അബ്ദുൾ ഖാദർ അറസ്റ്റിൽ
മദ്യം പുറത്തേക്ക് കടത്താനായി എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചതായും പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് മദ്യം കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ അന്വേഷണ ആരംഭിച്ചതിന് പിന്നാലെ ലുക്ക് കെ ജോര്‍ജ് രണ്ട് വർഷത്തോളം ഒളിവിലായിരുന്നു. അതിന് ശേഷമാണ് ഇയാൾ സിബിഐക്ക് മുന്നിൽ ഹാജരായത്. അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യം നേടിയിരുന്നു. ഈ കാലയളവിലും ലുക്ക് ജോർജിനെ സസ്പെന്‍ഡ് ചെയ്തിരുന്നില്ല.
Story Highlights: arrest on trivandrum airport plus max case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here