ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; ജ്വല്ലറി ഡയറക്ടർ ഹാരിസ് അബ്‌ദുൾ ഖാദർ അറസ്റ്റിൽ

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുകേസിൽ ഒരാളെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജ്വല്ലറി ഡയറക്ടറായ കണ്ണൂർ മാട്ടൂൽ സ്വദേശി ഹാരിസ് അബ്‌ദുൾ ഖാദറാണ് അറസ്റ്റിലായത്. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ വ്യാപക റെയ്ഡ് നടന്നിരുന്നു.
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ എം.എല്‍.എ എം.സി കമറുദീന്‍റെയും ഉടമ പൂക്കോയ തങ്ങളുടെയും വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരിന്നു . ഇരുവരുടെയും ബന്ധുക്കളുടെ വീടുകളിലും ഓഫീസിലുമടക്കം 7 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത് . കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രമേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ജ്വല്ലറിയുടെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപം, ആസ്തി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു പരിശോധന. കേസില്‍ അന്വേഷണം ഊര്‍ജിതമല്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പരാതിക്കാര്‍ സമരപരിപാടികളിലേക്ക് കടക്കാനൊരുങ്ങവെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ നേരത്തെ കേസെടുത്തത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽ നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസ്.
Read Also : ഫാഷൻ ഗോൾഡ് തട്ടിപ്പ്; എം സി കമറുദ്ദീൻ്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ റെയ്ഡ്
എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.
Story Highlights: fashion gold scam-one more arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here