Advertisement

ബിജോയ് വര്‍ഗീസിന് വലിയ ഭാവി ഉണ്ട്; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

February 15, 2022
2 minutes Read

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഹോര്‍മിന്‍പാമിന് പകരം സെന്റര്‍ ബാക്കായി ഇറങ്ങിയ മലയാളി യുവതാരം ബിജോ വര്‍ഗീസിനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്. ‘ബിജോയ് വര്‍ഗീസ് ഒരു മികച്ച യുവതാരമാണ്. അവന്‍ ഒരു നല്ല കളിക്കാരനാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഞങ്ങളോടൊപ്പം പരിശീലനം ആരംഭിച്ച ബിജോയ് ബി ടീമില്‍ നിന്നാണ് വരുന്നത്.’ ഇവാന്‍ ഓര്‍മ്മിപ്പിച്ചു.
‘ഐഎസ്എല്‍ തലത്തില്‍ ഒരിക്കലും കളിച്ചിട്ടില്ല, ഇപ്പോള്‍ ഈ സീസണില്‍ രണ്ട് ഗെയിമുകള്‍ പൂര്‍ത്തിയാക്കി, താരം മികച്ച പക്വതയും മികച്ച പോരാട്ട വീര്യവും പ്രകടിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് അദ്ദേഹം ഭാവിയില്‍ വലിയ സംഭാവനകള്‍ ചെയ്യും’ ഇവാന്‍ പറഞ്ഞു. ‘അവന് അതിനായി ഒരുപാട് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവന്‍ മെച്ചപ്പെടുത്തുന്നത് തുടരേണ്ടതുണ്ട്.’ ഇവാ പറഞ്ഞു.

Story Highlights: Bijoy Varghese has a great future; Kerala Blasters coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top