ചില പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു; സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

ചില പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിന് ബാധ്യതയെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിമർശനം. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പൊലീസിനെതിരായ വിമർശനം. ഇതിനിടെ സിപിഐ മന്ത്രിമാർക്കെതിരെയും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവർത്തനം പരാജയമാണെന്ന് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആരോപിച്ചു.
അതേസമയം സിപിഐക്കെതിരെയും വിമർശനം ഉയർന്നു. ചേർത്തലയിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയായതിനാൽ അംഗീകരിച്ചില്ലെന്നും ഒരു വിഭാഗം സിപിഐ പ്രവർത്തകർ അവസാന നിമിഷവും സജീവമായില്ലെന്നുമാണ് വിമർശനം. ആലപ്പുഴ ജില്ലയില്‍ വിഭാഗീയത രൂക്ഷമെന്നാണ് സി.പി.എം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ട്. തകഴി, മാന്നാർ, ഹരിപ്പാട് സമ്മേളനങ്ങളിൽ വിഭാഗീയത പ്രതിഫലിച്ചു. ഹരിപ്പാട് വിഭാഗീയത പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Read Also : സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സിപിഐക്ക് വിമർശനം
അതിനിടെ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെതിരായ വിമർശനം മുഖ്യമന്ത്രി പിണറായി വിജയൻ തടഞ്ഞു. പൊതു ചർച്ചയിൽ ജി സുധാകരനെതിരെ പ്രതിനിധികൾ കടുത്ത വിമർശനം ഉയർത്തുന്നതോടെയാണ് പിണറായി വിജയൻ ഇടപെട്ടത്. “ഇത് ജില്ലയിൽ നിർത്തിയതാണ് വീണ്ടും തുടങ്ങിയോ? സംസാരിക്കേണ്ടത് സംസാരിക്കുക ” – അദ്ദേഹം പറഞ്ഞു.
Story Highlights: Criticism of the police at the CPI (M) district convention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here