കരുതലോടെ മുന്നേറാം; ഇന്ന് അന്താരാഷ്ട്ര ബാല്യകാല അർബുദദിനം…
എല്ലാ വർഷവും, ഫെബ്രുവരി 15 നാണ് ഇന്റർനാഷണൽ ചൈൽഡ്ഹുഡ് ക്യാൻസർ ഡേ. കുട്ടിക്കാലത്തെ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കാൻസർ ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും അതിജീവിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ പ്രകടിപ്പിക്കുന്നതിനുമായാണ് അന്താരാഷ്ട്ര ബാല്യകാല കാൻസർ ദിനം ആചരിക്കുന്നത്. കുട്ടികളിലെ വർധിച്ചുവരുന്ന ക്യാൻസറിനെ കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നത് രോഗത്തെ കുറിച്ച് മനസിലാക്കാനും ഭീതി കുറയ്ക്കാനും സഹായകമാകും.
“കുട്ടിക്കാലത്ത് പിടിപെടുന്ന ക്യാൻസർ ഭേദമാക്കാവുന്നതാണ്. എന്നിരുന്നാലും, ചികിത്സ വളരെ തീവ്രമാണ്. കുറച്ച് മാസത്തേക്ക്, കുട്ടിക്ക് ഇടയ്ക്കിടെ ആശുപത്രിയിൽ വരേണ്ടതുണ്ട്. കൂടാതെ നിരവധി തവണ അഡ്മിഷൻ, കീമോതെറാപ്പി ചികിത്സകൾ, കുത്തിവയ്പ്പുകൾ എന്നിവയും ആവശ്യമാണ്. അതിനാൽ, ചികിത്സയ്ക്കിടെ ഒരു കുട്ടിയുടെ ജീവിതം തലകീഴായി മാറി. ഈ സമയത്ത് അവരുടെ മാനസികാരോഗ്യത്തെ കൂടി പരിഗണിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിന് ഏറ്റവും മികച്ച വഴി ഇതിനെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും പകരുക എന്നതാണ്. നിതിബാഗിലെ മെഡിക്കൽ ഡയറക്ടർ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ (ആർജിസിഐആർസി), ആർജിസിഐആർസി രോഹിണിയിലെ പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി ഡയറക്ടർ ഡോ.ഗൗരി കപൂർ പറഞ്ഞു.
Read Also : ചരിത്രത്തിലേക്കൊരു ചവിട്ടുപടി; സംസ്ഥാനങ്ങളിലെ പൊതുവിദ്യാലങ്ങളിലെ ഏറ്റവും വലിയ ചുമർശില്പവുമായി ചാലപ്പുറം ബോയ്സ്…
“കൂടാതെ, ആ സമയത്ത് എന്താണ് അവർക്ക് സംഭവിക്കുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാക്കാനും അവർക്ക് അത് വിശദീകരിച്ച് കൊടുക്കാനും പ്രയാസമാണ്. കാരണം അവർ വളരെ ചെറുപ്പമാണ്. നമ്മൾ ചെയ്യുന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനം അവരെ ശരിയായി മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല. അതിനാൽ, ഇത് അവർക്ക് മാനസികമായി വളരെ സമ്മർദ്ദമുള്ള സമയമാണ് ഡോ കപൂർ പറഞ്ഞു. കൃത്യസമയത്ത് രോഗം കണ്ടെത്തുകയും ശാസ്ത്രീയചികിത്സ നൽകുകയും ചെയ്താൽ അസുഖം മാറാനുള്ള സാധ്യത 70 ശതമാനത്തിലേറെയാണെന്ന് ഈ രംഗത്തുള്ള വിദഗ്‌ധരും പറയുന്നുണ്ട്. അതുകൊണ്ട് രോഗത്തെ കുറിച്ച് മനസിലാക്കി രോഗത്തെ നമുക്ക് അതിജീവിക്കാം…
Story Highlights: International Childhood Cancer Day 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here