പാലക്കാട് യുവാവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് മൊഴി; അന്വേഷണം

പാലക്കാട് ഒറ്റപ്പാലം ചെനക്കത്തൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. കൊല്ലപ്പെട്ട ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്. സുഹൃത്ത് ഫിറോസിനെ മറ്റൊരു കേസിൽ പിടികൂടിയപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
2015ലാണ് കേസിന് ആസ്പദമായ സംഭവം. മൊബൈൽ ഷോപ്പ് കുത്തിത്തുറന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് പിടിയിലാവുന്നത്. ഇയാൾ വാറൻ്റായി നടക്കുകയായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് പൊലീസിന് നിർണായക മൊഴി നൽകിയത്. തർക്കത്തെ തുടർന്നാണ് ആഷികിനെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാൾ പറഞ്ഞു. ചിനക്കത്തൂർ അഴിക്കപ്പറമ്പിൽ മൃതദേഹം കുഴിച്ചിട്ടു എന്നായിരുന്നു ഇയാളുടെ മൊഴി. ഫോറൻസിക് സംഘവും വിരളടയാള വിദഗ്ധരും അടക്കമുള്ള പൊലീസ് സംഘം ഇവിടേക്ക് എത്തുകയാണ്.
Story Highlights: palakkad murder investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here