പ്ലസ്ടു കോഴക്കേസ്; കെ.എം.ഷാജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നത് അവസാനിച്ചു. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ 10 മണിക്കൂര്‍ നീണ്ടു. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കെ.എം.ഷാജി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.
ഈ കേസില്‍ ഈ കേസില്‍ ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യല്‍. 2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് ഷാജിക്കെതിരെ പരാതി നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഷാജിയെ വിളിച്ചുവരുത്തിയതെന്ന് ഇ.ഡി.അധികൃതര്‍ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സും ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here